കണ്ണാടിപറമ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിനും ബാലികയ്ക്കും നാടിന്റെ യാത്രാമൊഴി
മയ്യില്‍ : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ നിയന്ത്രണം വിട്ട ബെക്ക് വൈദ്യുതത്തൂണിലിടിച്ച് മരിച്ചയുവാവിന്റെയും ബാലികയുടെയും കബറടക്കം നടത്തി. കാട്ടാമ്പളളി ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
അഞ്ചുവയസ്സുകാരിയും യുവാവും മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടില്‍ അജീര്‍ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കന്‍കളത്തില്‍ ഹൗസില്‍ നിയാസിന്റെ മകള്‍ റാഫിയ ( അഞ്ച്)എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ സല്‍കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവരോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവായ ഫാത്തിമയെന്ന എട്ടുവയസുകാരിക്കും അപകടത്തില്‍പരുക്കേറ്റിട്ടുണ്ട്. ഈ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദുതി തൂണില്‍ ഇടിച്ചു മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മയ്യില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ബൈക്കിന്റെ അമിതവേഗതയാണോ അപകടകാരണമെന്ന്് വ്യക്തമാകുന്നതിനായി സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മയ്യില്‍ പൊലിസ് അറിയിച്ചു. കാസര്‍കോട് കോളേജില്‍ മതപഠന വിദ്യാര്‍ത്ഥിയാണ് അജീര്‍, മരണമടഞ്ഞ അഞ്ചുവയസുകാരി റാാഫിയ കാഞ്ഞിരത്തറ പുഴാതി സെന്‍ട്രല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
അഷ്്കര്‍, അസ്‌കര്‍ എന്നിവരാണ് അജീറിന്റെ സഹോദരങ്ങള്‍. നാഫിയയാണ് റാഫിയയുടെ സഹോദരി. ഇവരുടെ കൂടെ പരുക്കേറ്റ ഫാത്തിമയെന്ന എട്ടുവയസുകാരിക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. ഈ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയ്ിലാണ്.












Click it and Unblock the Notifications