• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വീടുവിട്ട് കണ്ണൂരിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു: ബസ് കണ്ടക്ടർമാർ അറസ്റ്റിൽ

തളിപ്പറമ്പ്: വീട്ടുകാരുമായി പിണങ്ങി കണ്ണൂൂരിലെത്തിയ 26 കാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർമാർ അറസ്റ്റിൽ. പയ്യോളിയിൽ നിന്ന് വീട്ടുകാരുമായി പിണങ്ങിയെത്തിയ യുവതിയെ പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ചിക്കുകയായിരുന്നു. സംഭവത്തിൽ പട്ടുവം പറപ്പൂരിലെ രൂപേഷ് 21, കണ്ണൂർ കക്കാട് സ്വദേശി മിഥുൻ 30 എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ഷക സമരം: പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം, നിര്‍ദ്ദേശവുമായി കൃഷിമന്ത്രി

ബുധനാഴ്ച വൈകിട്ടോടെയാണ് പയ്യോളിയിൽ നിന്ന് വീടുവിട്ടിറങ്ങിയ യുവതി കണ്ണൂർ ബസ് സ്റ്റാൻഡിലെത്തിയത്. ഇതോടെ സഹായിക്കാമെന്ന വാഗ്ധാനവുമായി ഒപ്പം ചേർന്ന കണ്ടക്ടർമാരാണ് സുരക്ഷിതമായ സ്ഥലത്ത് താമസത്തിന് സൌകര്യമൊരുക്കാമെന്ന് പറഞ്ഞ് യുവതിയെ ഒപ്പം കൂട്ടിയത്. തുടർന്ന് സ്വകാര്യ ലോഡ്ജിലെത്തിക്കുകയും അവിടെ വെച്ച് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പയ്യോളി പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പോലീസ് വിവരം നൽകിയത്. ഇതോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇക്കാര്യം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പോലീസിന് യുവതിയെയും കണ്ടക്ടർമാരെയും കൈമാറിയിട്ടുണ്ട്. തളിപ്പറമ്പ് എസ്ഐ എകെ സജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

cmsvideo
  സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

  കുടുംബവഴക്ക് കാരണമാണ് പയ്യോളി മാണിയൂർ സ്വദേശിനിയായ 26 വയസുകാരി കഴിഞ്ഞ 22 ന് വീട് വിട്ടിറങ്ങിയത്. കണ്ണൂർ താവക്കരിയിലെ പുതിയ ബസ് സ്റ്റാൻഡിൽ ഇവർ രാത്രിയിലെത്തുകയായിരുന്നു. രാത്രി ഏറെ വൈകി ബസ് സ്റ്റാൻഡിൽ അസ്വാഭാവിക സാഹചര്യത്തിൽ കാണപ്പെട്ട യുവതിയുമായി സ്വകാര്യ ബസിലെ കണ്ടക്ടർമാരായ പരിചയപ്പെടുകയും തങ്ങളോടൊപ്പം വന്നാൽ താമസ സൗകര്യമൊരുക്കി തരാമെന്ന് വാഗ്ദ്ധാനം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷം പ്രത്യേക വാഹനത്തിൽ രാത്രി തന്നെ യുവതിയെയും കൊണ്ട് പറശിനിക്കടവിലെ ഒരു സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയ യുവതിയെ അവിടെ വെച്ചു ഇവർ പീഡിപ്പിക്കുകയായിരുന്നു

  കഴിഞ്ഞ ദിവസം യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പയ്യോളി പൊലിസിൽ പരാതി നൽകിയിരുന്നു. .ഭർത്താവും ഭർതൃ വീട്ടുകാരും തമ്മിലുള്ള പ്രശ്നങ്ങളാണ് യുവതിയെ വീടുവിട്ടിറങ്ങാൻ പ്രേരിപിച്ചത്. ഇതിനെ തുടർന്ന് യുവതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഇരിട്ടിയിലുണ്ടെന്ന് വ്യക്തമായത്. പിന്നീട് അടുത്ത ദിവസം ഫോൺ സ്വിച്ച് ഓഫായ നിലയിലായിരുന്നു.

  കഴിഞ്ഞ ദിവസം രാത്രി ഫോൺ ഓൺ ആയതോടെ യുവതി തിരന്തരം വിളിക്കാറുള്ള ഒരു യുവാവിനെ കൊണ്ട് പൊലീസ് വിളിപ്പിച്ചു. സ്ഥലം കൃത്യമായി തിരിച്ചറിയാൻ യുവതിക്ക് വീഡിയോ കോൾ ചെയ്യാൻ പൊലിസ് ആവശ്യപ്പെട്ടു. വീഡിയോ കോൾ ചെയ്തപ്പോഴാണ് യുവതി നിൽക്കുന്ന സ്ഥലം മനസിലായത്. അതു പറശിനിക്കടവാണെന്ന് മനസിലായ പയ്യോളി പോലീസ് ഉടൻ നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന തളിപ്പറമ്പ്, മയ്യിൽ പോലീസുകാരെ വിവരമറിയിച്ചു. ഉടൻ തളിപ്പറമ്പ് എസ്.ഐ ഗണേശന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പറശിനിക്കടവ് പെട്രോൾ പമ്പിന് സമീപം വെച്ച് യുവതിയെയും കണ്ടക്ടർമാരെയും പിടി കുടുകയായിരുന്നു.

  പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം യുവതി വെളിപ്പെടുത്തിയത്. തുടർന്ന് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമായി. യുവതിയെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. കേസിലെ പ്രതികളായ രൂപേഷിനെയും നെയും പയ്യോളി എസ്.ഐ വി ആർ വിനീഷ് ചോദ്യം ചെയ്തു വരികയാണ്.

  പറശിനിക്കടവിലെ ചില ലോഡ്ജുകൾ കേന്ദ്രികരിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലിസ് റെയ്ഡ് നടത്തി.

  അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

  English summary
  Conductors arrested for misbehaves with woman in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X