കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളപട്ടണം തീപിടുത്തം: വന്‍ ദുരന്തമൊഴിവാക്കിയത് നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

വളപട്ടണം: വളപട്ടണം സ്റ്റേഷന്‍ റോഡിലെ മുരുകേഷിന്റെ ആക്രിക്കടയിലെ തീപ്പിടുത്തം നിയന്ത്രിച്ചത് നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍. മണിക്കൂറുകളോളം നാടിനെ ഭീതിയിലാഴ്ത്തിയ അഗ്‌നിബാധക്ക് ശമനമുïായത് കൈയ്‌മെയ് മറന്ന് നാട്ടുകാര്‍ കൈകോര്‍ത്തപ്പോഴാണ്. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച തിപ്പിടുത്തം നിയന്ത്രിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത് അഗ്‌നി ശമന സേന വിഭാഗത്തിന്റെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആയാസ രഹിതമാക്കി.

<strong>പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ പാടിയ മൂസാക്കയെന്ന സുല്‍ത്താന്‍.... മറഞ്ഞത് മാപ്പിള പാട്ടിലെ ജീവിതശബ്ദം, സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം മുന്നോട്ടുവെച്ച കലാകാരൻ...</strong>പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ പാടിയ മൂസാക്കയെന്ന സുല്‍ത്താന്‍.... മറഞ്ഞത് മാപ്പിള പാട്ടിലെ ജീവിതശബ്ദം, സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം മുന്നോട്ടുവെച്ച കലാകാരൻ...

ദുരന്തമുïായപ്പോള്‍ പാര്‍ട്ടി ഭേദമന്യേ യുവാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു. തീ പടരുന്നത് തടയാന്‍ മരങ്ങള്‍ വെട്ടിയും തീ പടരുന്ന ഭാഗങ്ങളില്‍ തീ അണക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സഹായങ്ങളും യുവാക്കള്‍ നല്‍കി. വൈകിട്ടു മുതല്‍ സേനയോടപ്പം പ്രവര്‍ത്തിച്ച യുവാക്കള്‍ രാത്രിയില്‍ അവര്‍ക്കുള്ള ഭക്ഷണവും കുടിവെള്ളമെത്തിക്കുന്നതിലും ജാഗ്രത പുലര്‍ത്തി.

Fire

ജില്ലയിലെ വിവിധ യൂനിറ്റുകളില്‍ നിന്നായി കാഞ്ഞങ്ങാട്, കാസര്‍കോട് എന്നീ യൂനിറ്റുകളില്‍ നിന്നുമെത്തിയ അഗ്‌നി ശമന സേന വാഹനങ്ങള്‍ പൂര്‍ണമായി ഇന്നു പുര്‍ച്ച വരെയും തീ അണക്കാന്‍ ശ്രമിച്ചു കൊïിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ കണ്ണൂര്‍ യൂനിറ്റിലെ ഒരു അഗ്‌നി ശമന സേന വാഹനം വൈകിട്ട് അഞ്ച് വരെ പുകഞ്ഞു കൊïിരിക്കുന്ന തീ ആളിപ്പടരാതിരിക്കാനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിച്ചു.

റീജിയണല്‍ ഫയര്‍ ഓഫിസര്‍ സുജിത്ത് കുമാര്‍, സ്റ്റേഷന്‍ ഓഫിസര്‍ ഷനിത്ത്, കെ.പി ബാലകൃഷ്ണന്‍, കെ.വി ലക്ഷമണന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടി എന്നിവരുടെ നേതൃത്വത്തില്‍ 90 ഓളം ഫയര്‍മാന്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

English summary
Conflagration in shop at Vaapattanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X