കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ലീഗും അടിതുടങ്ങി; അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍മത്സരിക്കാന്‍ ലീഗും കോണ്‍ഗ്രസ് വിമതരും!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോര്‍പറേഷനിലെ ഭരണമാറ്റ തര്‍ക്കം നിലനില്‍ക്കെ കണ്ണൂര്‍കോര്‍പറേഷന്‍ പരിധിയിലെ അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസുംലീഗും തമ്മിലുള്ള അസ്വാരസ്യം ചേരിതിരിഞ്ഞുള്ള മത്സരത്തിലേക്ക് എത്തി. കണ്ണൂര്‍ കോ. ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതിക്കെതിരേ മത്സരിക്കാനാണ് മുസ്‌ലിം ലീഗ് തീരുമാനം. ഈ മാസം 28ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഭരണ സമിതിക്കെതിരേ വിമത നീക്കവും നടക്കുന്നുണ്ട്.

<strong>സ്വന്തം മന്ത്രി കൊള്ളില്ലെന്ന്; റവന്യൂ മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം, സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വം റവന്യൂ മന്ത്രിയെ ബഹിഷ്‌കരിച്ചു!</strong>സ്വന്തം മന്ത്രി കൊള്ളില്ലെന്ന്; റവന്യൂ മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം, സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വം റവന്യൂ മന്ത്രിയെ ബഹിഷ്‌കരിച്ചു!

13 സീറ്റുകളിലേക്കുള്ള പാനല്‍ ഭരണ സമിതി തങ്ങളോട് ആലോചിക്കാതെ നേരത്തെ തയ്യാറാക്കിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. യാതൊരു കൂടിയാലോചനയും നടത്താതെയാണ് നോമിനേഷന്‍ നല്‍കിയതെന്നും നോമിനേഷന്‍ നല്‍കുന്നതിനു മുമ്പ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയില്ലെന്നും ലീഗങ്ങ നേതാക്കള്‍ ആരോപിച്ചു.ചെയര്‍മാന്റെ നേതൃത്വത്തില്‍ ധൃതിപിടിച്ചു നോമിനേഷന്‍ നല്‍കിയെന്നാണ് ലീഗിന്റെ ആരോപണം.

Kannur Urban Bank

ഇതോടെയാണ് നാല് ജനറല്‍ സീറ്റിലേക്കും രണ്ട് വനിതാ സംവരണ സീറ്റിലേക്കും മത്സരിക്കാന്‍ ലീഗ് തയ്യാറായത്. ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു പേര്‍ നിലവില്‍ ലീഗിന്റേതാണ്. ഇതില്‍ ഒന്ന് വനിതാ സംവരണവും മറ്റൊന്ന് ജനറലുമാണ്. ലീഗ് ഇടഞ്ഞതോടെ നിലവിലുള്ള രണ്ട് സീറ്റ് നല്‍കാമെന്ന് ഭരണസമിതി ഉറപ്പു നല്‍കിയെങ്കിലും വനിതാ സംവരണത്തിനു പകരം രണ്ടും ജനറല്‍ സീറ്റ് തന്നെ വേണമെന്ന നിലപാടും ലീഗ് മുന്നോട്ടു വെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് കെ. പ്രമോദ് ചെയര്‍മാനായ ഭരണസമിതി ഏകപക്ഷീയമായ തീരുമാനമെടുക്കുന്നുവെന്ന് ആരോപിച്ചു കോണ്‍ഗ്രസ് വിമതരും മത്സര രംഗത്തുണ്ട്. എളയാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ.പി മധുസൂദനന്‍, മണ്ഡലം ഭാരവാഹി പി.വി ബാലകൃഷ്ണന്‍, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗംഗാധരന്‍ എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. ഇവര്‍ നോമിനേഷന്‍ സമര്‍പ്പിച്ചുകഴിഞ്ഞു.

English summary
Conflict between Muslim League and Congress in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X