• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂര്‍ അര്‍ബന്‍ ബേങ്ക് തെരഞ്ഞെടുപ്പ്: മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ സോഷ്യല്‍മീഡിയയില്‍ പോര് തുടരുന്നു എരിതീയില്‍ എണ്ണയൊഴിക്കാന്‍ കോണ്‍ഗ്രസ് വിമതരും

  • By Desk

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മിലുള്ള ചക്കാളത്തിപോരാട്ടം തെരുവിലേക്ക്. ഇരു പാര്‍ട്ടി നേതാക്കളും പോരുകോഴികളെപ്പോലെ പരസ്പരം പോരടിക്കുന്നത് സോഷ്യല്‍മീഡിയയെ കൂട്ടുപിടിച്ചാണ്. കോണ്‍ഗ്രസ് നയിക്കുന്ന ഭരണ സമിതിക്കെതിരേ മുസ്‌ലിം ലീഗും കോണ്‍ഗ്രസ് വിമതരും മത്സരത്തിനിറങ്ങിയതാണ് പുതിയ പോരാട്ട മുഖം തുറന്നത്.

യൂണിവേഴ്സിറ്റി കോളേജ്; ഉയർത്തെഴുന്നേറ്റ് കോൺഗ്രസ്, എസ്എഫ്ഐ നേതാവിന്റെ പി എസ് സി എൻട്രി ഏറ്റെടുത്ത് പ്രതിപക്ഷ സംഘടനകൾ, പ്രതിഷേധം കനക്കുന്നു!

കണ്ണൂര്‍ കോ. ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനെതിരെ മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തിറങ്ങിയത്. ബേങ്ക് ചെയര്‍മാന്‍ കെ.പ്രമോദിനും കോണ്‍ഗ്രസ് നേതാവ് രാജീവന്‍ എളയാവൂരിനെതിരേയുമാണ് പോസ്റ്റുകളും കമന്റുകളും നിറയുന്നത്. ഇവരെ അനുകൂലിച്ചും പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞും അടിതുടങ്ങിയിട്ടുണ്ട്.

ജൂലൈ 28ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഭരണ സമിതിക്കെതിരേ വിമത നീക്കമുണ്ടായതോടെയാണ് ലീഗുമായുള്ള സൗന്ദര്യപിണക്കം പരസ്യമായത്. 13 സീറ്റുകളിലേക്കുള്ള ഭരണസമിതി പാനല്‍ തങ്ങളോട് ആലോചിക്കാതെ നേരത്തെ തയാറാക്കിയതാണ് മുസ്‌ലിം ലീഗ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ ഒറ്റയ്ക്കു മത്സരിക്കാന്‍ ലീഗ് കച്ചക്കെട്ടിയിറങ്ങി. ഇതിനു പിന്നാലെയാണ് രാജീവന്‍ എളയാവൂരിനെയും പ്രമോദിനെയും ഇരുചേരികളില്‍ വച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്. ഇരു നേതാക്കളെയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകള്‍ പുറത്തുവന്നത്.

ചില ബേങ്ക് നേതാക്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കവും പിന്നീട് സാമ്പത്തികപരമായി ഉയര്‍ന്നു വന്നതുമൊക്കെ വിമര്‍ശനമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടയില്‍ രണ്ടു പേരെയും വിമര്‍ശിച്ച് വിമതരും രംഗത്തെത്തി. പണക്കാര്‍ക്കും ബ്ലേഡ് മാഫിയക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ അര്‍ബന്‍ ബേങ്കിനെ പാവപ്പെട്ടവരെ സഹായിക്കുന്ന ബേങ്കാക്കി മാറ്റുവാന്‍ ഗംഗാധരന്‍ പുത്തലത്തിനെയും ഷീബ ചിമ്മിണിയനെയും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടും പോസ്റ്റുകള്‍ വന്നു.

കഴിഞ്ഞ 5 വര്‍ഷം സമ്പന്നര്‍ക്കും ബ്ലെയിഡ് മാഫിയക്കും വേണ്ടി ഭരണം നടത്തിയ നിലവിലെ ചെയര്‍മാനെ തോല്‍പ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്തിയ അര്‍ബ്ബന്‍ ബേങ്കിനെ പാവപ്പെട്ടവന്റെ അത്താണിയാക്കി മാറ്റുവാന്‍ നമുക്ക് സാധിക്കണമെന്ന് പോസ്റ്റില്‍ പറയുന്നു. നിലവിലെ ചെയര്‍മാന്റെ കാല് വാരി വളഞ്ഞ വഴിയിലൂടെ ചെയര്‍മാനാകാന്‍ പുതിയ കുപ്പായവും തുന്നി മണ്ഡലംകമ്മിറ്റി പോലും അറിയാതെ വളഞ്ഞ വഴിയില്‍ സ്ഥാനാര്‍ഥിയായ രാജീവന്‍ എളയാവൂരും പ്രസ്ഥാനത്തിന് അപമാനമാണെന്നും വിമതര്‍ ആരോപിക്കുന്നു.

English summary
Conflict between Muslim League and Congress in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more