കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ രാഗേഷിനെ തിരിച്ചെടുക്കൽ; കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറി, കൂട്ടരാജി ഭീഷണി മുഴക്കി പ്രവർത്തകർ, സുധാകരൻ സമ്മതം മൂളി, പക്ഷേ....

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മറുകണ്ടം ചാടി ഇടതുമുന്നണിഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ തിരിച്ചെടുക്കാനുള്ള കെ സുധാകരന്റെയും ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെയും തീരുമാനത്തിനെതിരെ അണികളില്‍ രോഷം ശക്തമാകുന്നു.

<strong>അയ്യോ സാറേ തൃശൂർ എടുക്കല്ലേ സാറേ.. സുരേഷ് ഗോപിയെ ട്രോളുന്ന ഫോൺ സംഭാഷണം വൈറൽ!</strong>അയ്യോ സാറേ തൃശൂർ എടുക്കല്ലേ സാറേ.. സുരേഷ് ഗോപിയെ ട്രോളുന്ന ഫോൺ സംഭാഷണം വൈറൽ!

കണ്ണൂര്‍ കോര്‍പറേഷന്‍ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുകയും പിന്നീട് എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ച് ഡെപ്യൂട്ടി മേയറാവുകയും ചെയ്ത പി.കെ രാഗേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് രംഗത്തുവന്നത്.

രാജി ഭീഷണി

രാജി ഭീഷണി

രാഗേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ ചാലാട്, തളാപ്പ് ഭാഗത്തെ നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്നു കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.യു.ഡി. എഫിനു ഭരണം നഷ്ടപ്പെടുത്തിയ രാഗേഷിനെതിരെ മുസ്‌ലിം ലീഗിലും അമര്‍ഷം ശക്തമാണ്. ഈ തീരുമാനമെടുത്താല്‍ കോണ്‍ഗ്രസില്‍ മാത്രമല്ല മുസ്‌ലിം ലീഗില്‍ നിന്നും കൂട്ടരാജിയുണ്ടാകുമെന്നാണ് സൂചന.

പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

പികെ രാഗേഷ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ അടിയന്തിര യോഗം തളാപ്പ് കോണ്‍ഗ്രസ് ഓഫീസില്‍ ചേരും. രാഗേഷ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയാല്‍ പള്ളിക്കുന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു മണ്ഡലം ഭാരവാഹി പറഞ്ഞു.

സുധാകരന് പിന്തുണ

സുധാകരന് പിന്തുണ

കഴിഞ്ഞ കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ വിമത സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ച് പരാജയപ്പെടുത്തി അധികാരത്തിന്റെ മേലങ്കി ചമഞ്ഞ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയ ആളെ എന്തുവില കൊടുത്തും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പി.കെ രാഗേഷ് വിഷയം വീണ്ടും സജീവമായത്.

പികെ ശ്രീമതിക്ക് പിന്തുണയില്ല

പികെ ശ്രീമതിക്ക് പിന്തുണയില്ല

കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഗേഷ് ലോക്‌സഭ തെരഞ്ഞെടുപ്പിന് പികെ ശ്രീമതിക്ക് പിന്തുണ നല്‍കാത്തത് ഇടതിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ കൗണ്‍സില്‍ തീരുമാനവും കോര്‍പറേഷന്‍ ഭരണത്തില്‍ നിന്നും രാഗേഷിനെ പതിയെ ഒഴിവാക്കുന്ന നിലയുമുണ്ടായി. ഏറ്റവും ഒടുവിലാണ് മഞ്ഞുരുകല്‍ നടന്ന് പി.കെ രാഗേഷിനു അനുകൂലമായി ഇടതു നിലപാടെടുത്തത്. എന്നാല്‍ ഇതിനിടയില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുമായി പി.കെ രാഗേഷ് മുന്നോട്ടു പോയത് ജില്ലാ നേതൃത്വം ഗൗരവത്തോടെ കണ്ടിരുന്നു. ഈ പശ്ചായത്തലത്തിലാണ് രാഗേഷിനെ തിരിച്ചു വിളിക്കാനുള്ള ചര്‍ച്ച നടന്നത്.

ഇന്നോവ കാർ വിഷയം

ഇന്നോവ കാർ വിഷയം

എന്നാല്‍ പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പ് വ്യക്തമാകുന്നതാണ് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയിലെ പൊട്ടിത്തെറി വ്യക്തമാക്കുന്നത്. ഇതുകൂടാതെ പുതിയ ഇന്നോവകാര്‍ മേയര്‍ക്കുമാത്രമല്ല ഡെപ്യൂട്ടിമേയര്‍ക്കും വാങ്ങാമെന്ന നയപരമായ തീരുമാനം ഭരണസമിതിയെടുത്തത് രാഗേഷുമായുള്ള പ്രശ്‌നത്തില്‍ മഞ്ഞുരുക്കിയിട്ടുണ്ട്.

തിരിച്ചെടുക്കാൻ സുധാകരന് സമ്മതം, പക്ഷേ...

തിരിച്ചെടുക്കാൻ സുധാകരന് സമ്മതം, പക്ഷേ...

കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായ കെ.സുധാകരന്‍ സമ്മതം മൂളിയെങ്കിലും മറ്റു നേതാക്കള്‍ക്കു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ രാഗേഷിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ താല്‍പര്യമില്ല. രാഗേഷ് വിരുദ്ധ ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നേതാക്കളാണ് പള്ളിക്കുന്ന് മേഖലയിലെ പ്രവര്‍ത്തകരെ രാഗേഷിനു തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ഇളക്കിവിട്ടതെന്നാണ് സൂചന.

English summary
Conflict in Kannur congress about PK Rakesh issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X