Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

പഴയങ്ങാടി: പഴയങ്ങാടി പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചു നടത്തുകയും പൊലിസുയര്‍ത്തിയ ബാരിക്കേഡു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തു. മാടായിപ്പാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേ കുറ്റി പിഴുതുമാറ്റിയതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയമാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡു മറിച്ചിട്ട് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചെറുകുന്ന് മണ്ഡലം പ്രസിഡന്റ്പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഈക്കഴിഞ്ഞ

ചൊവ്വാഴ്ച്ച മാടായിപ്പാറയില്‍ സില്‍വര്‍ലൈനിന്റെ സര്‍വേ കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു ഞങ്ങള്‍ പണിതുടങ്ങിയെന്ന കമന്റിട്ടതിനാണ് യൂത്ത് കോണ്‍ഗ്രസ് ചെറുകുന്ന്മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് പഴയങ്ങാടി പൊലിസിന്റെ വിശദീകരണം.

ks

സംഭവത്തില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് ശനിയാഴ്ച്ചരാവിലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. വന്‍സന്നാഹത്തോടെ മാര്‍ച്ചിനെ നേരിട്ട പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി.രാഹുല്‍, സന്ദീപ് പാണപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Recommended Video

cmsvideo
    രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 2 ലക്ഷത്തിലേക്ക്, കൂടുതല്‍ നിയന്ത്രണങ്ങള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+