കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താൽക്കാലിക വെടിനിർത്തൽ:ശുചീകരിക്കുന്നതിനായി പുഴകളിൽ നിന്നുമെടുക്കുന്ന മണൽ പ്രദേശവാസികൾക്ക് വിൽക്കും

  • By Desk
Google Oneindia Malayalam News

ഇരിട്ടി: നാലുപുഴകളിൽ പ്രളയത്തിലടിഞ്ഞ മണലിനെ ചൊല്ലിയുള്ള സിപിഎം- കോൺഗ്രസ് തർക്കത്തിൽ തീരുമാനമായി. പു​ഴ​ക​ളി​ലെ ചെ​ളി​യും മ​റ്റും നീ​ക്കു​ന്ന​തി​നൊ​പ്പം ല​ഭി​ക്കു​ന്ന മ​ണ​ല്‍ മി​ത​മാ​യ വി​ല​യ്ക്ക് പ്ര​ദേ​ശ​ത്തു​കാ​ര്‍​ക്ക് വി​ല്‍​ക്കാൻ തീരുമാനിച്ചു. പു​ഴ​യി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന മ​റ്റു വ​സ്തു​ക്ക​ള്‍ ക​രാ​റെ​ടു​ത്ത​വ​ര്‍​ക്കു​ള്ള ചെ​ല​വി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും ധാ​ര​ണ​യാ​യി. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ചൂ​ടേ​റി​യ ച​ര്‍​ച്ച​ക​ള്‍​ക്കിടയാക്കിയിരുന്നു ബാ​രാ​പോ​ള്‍ പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞ​തി​നെ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ശോ​ക​ന്‍ വി​മ​ര്‍​ശി​ച്ചു. ചെ​ളി​യും മ​റ്റും നീ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും എ​ന്നാ​ല്‍ ഇ​തി​ന് വ്യ​വ​സ്ഥ വേ​ണ​മെ​ന്നു​മു​ള്ള എം​എ​ല്‍​എ​യു​ടെ നി​ർ​ദേ​ശം ഒ​ടു​വി​ൽ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

 kannur-map-18

ഇതോടെ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് മ​ല​യോ​ര​ത്തെ പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞ ചെ​ളി​യും മ​ര​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

ബാ​വ​ലി, വ​ള​പ​ട്ട​ണം, ബാ​രാ​പോ​ള്‍ പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ളും ചെ​ളി​യു​മാ​ണ് നീ​ക്കം​ചെ​യ്യു​ക. അ​താ​ത് പു​ഴ​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭ​ര​ണ​സ​മി​തി നി​ര്‍​ദേ​ശി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് എ​ക്ക​ലും ചെ​ളി​യും മ​റ്റും ആ​ദ്യം നീ​ക്കം​ചെ​യ്യു​ക. തു​ട​ര്‍​ന്ന് കാ​ല​വ​ര്‍​ഷ​ത്തി​നു​മു​മ്പ് സ​മ​യ​മു​ണ്ടെ​ങ്കി​ല്‍ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി യോ​ഗ​തീ​രു​മാ​നം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.

പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കേ​ര​ള ക്ലേ​യ്‌​സ് ആ​ന്‍​ഡ് സി​റാ​മി​ക്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും പു​ഴ​ക​ളി​ലെ എ​ക്ക​ല്‍ നീ​ക്കംചെ​യ്യു​ക. ടെ​ന്‍​ഡ​റി​ല്ലാ​തെ സ്വ​കാ​ര്യ​സം​രം​ഭ​ക​ര്‍​ക്ക് ഇ​വ നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത്. ചെ​ളി നീ​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ല്‍ പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞ മ​ണ​ല്‍ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍ സം​ഘ​ടി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചെ​ളി നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്.

സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ന​ട​ന്ന മേ​ഖ​ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ഴ​യ്ക്കു​ മുൻപ് മാലിന്യം നീ​ക്കം​ചെ​യ്യാ​ന്‍ ധാ​ര​ണ​യാ​യ​ത്.

യോ​ഗ​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ ​കെ ദി​വാ​ക​ര​നു പു​റ​മേ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ജി ന​ടു​പ​റ​മ്പി​ല്‍, ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍ അ​ശോ​ക​ന്‍, കെ ​ശ്രീ​ജ, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍ ​ടി റോ​സ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വ​ര്‍​ഗീ​സ്, ക്ലേ​യ്‌​സ് ആ​ന്‍​ഡ് സി​റാ​മി​ക്‌​സ് എം​ഡി അ​ശോ​ക് കു​മാ​ര്‍, മാ​നേ​ജ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

English summary
Conflict over river cleaning get new solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X