ലോക്സഭാ തിരഞ്ഞെടുപ്പ്: കുടുംബ സംഗമങ്ങൾ നടത്തി കോൺഗ്രസ്: കണ്ണൂരില്‍ പ്രചരണ രംഗത്ത് സജീവമാകുന്നു
കണ്ണൂർ:തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളികൊട്ട് മുഴങ്ങിയതോടെ കുടുംബ സംഗമങ്ങൾ നടത്തി പ്രചരണ രംഗത്ത് കോൺഗ്രസ് സജീവമാകുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ജില്ലയിൽ 3000 കുടുംബയോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ഒരാഴ്ചക്കാലമായി ജില്ലയുടെ പല ഭാഗത്തും ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുകയാണ്.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ രണ്ടാഴ്ചക്കുള്ളിൽ തീരുമാനിച്ച മുഴുവൻ കുടുംബ സംഗമങ്ങളും പൂർത്തിയാക്കാനുള്ള നിർദ്ദേശം ജില്ലാ കോൺഗ്രസ് കമ്മിറ്റി നല്കിക്കഴിഞ്ഞു. നിയോജക മണ്ഡലം തലത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് ശില്പശാലകളും പൂർത്തിയാവുന്നതോടെ പാർട്ടി പ്രവർത്തകരെ പൂർണ്ണമായും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.












Click it and Unblock the Notifications