കോൺഗ്രസിനെ വെട്ടിലാക്കി വെളിപ്പെടുത്തൽ: കണിച്ചാറിൽ സിപിഐ- കോൺഗ്രസ് ധാരണ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ വിവാദങ്ങൾക്കിടെ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് പ്രവർത്തരുടെ വെളിപ്പെടുത്തൽ. കണിച്ചാർ പഞ്ചായത്തിൽ സിപിഎമ്മുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുള്ളത്. കണിച്ചാർ പഞ്ചായത്ത് കൈവിട്ടുപോയാൽ മാത്രമേ നേതൃത്വം വീഴ്ചകൾ തിരിച്ചറിയൂ. ഈ ബോധ്യത്തിലാണ് ഒന്നാം വാർഡിൽ സിപിഎമ്മുമായി ധാരണയിലെത്തിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതെന്നും കേളകത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനും ഗ്രൂപ്പ് വഴക്കുകൾക്കുമെതിരെ രൂക്ഷവിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ട് പാർട്ടി പ്രവർത്തകർ തന്നെ കോൺഗ്രസ്- സിപിഎം ബാന്ധവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
കോൺഗ്രസ് നേതൃത്വത്തിന്റെ അഹങ്കാരമാണ് ചരിത്ര പരാജയത്തിലേക്ക് പാർട്ടിയെ നയിച്ചതെന്നും ഇവർ ആരോപിച്ചു. കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡിലെ പ്രവർത്തകരാണ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലുടെ അതൃപ്തിമൂലം പ്രാദേശിക തലത്തിൽ സിപിഎമ്മുമായി ബാന്ധവമുണ്ടാക്കിയതായി വെളിപ്പെടുത്തിയിട്ടുള്ളത്. കേളകത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

കാണിച്ചാർ പഞ്ചായത്ത് കൈവിട്ടുപോകുന്ന സാഹചര്യത്തിൽ മാത്രമേ നേതൃത്വം തെറ്റുകൾ തിരിച്ചറിയുകയുള്ളൂവെന്നും ഇവർ വ്യക്തമാക്കി. ഇക്കാരണം കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ സിപിഎമ്മുമായി ധാരണയുണ്ടാക്കി മത്സരിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരിയുടെ അധികാരമോഹമാണ് പത്താം വാർഡിലുൾപ്പെടെ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് കാരണം.
ഒന്നാം വാർഡിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിലുണ്ടാക്കിയ ധാരണ പ്രകാരം എൽഡിഎഫിന് പിന്തുണ നൽകുമെന്നും മെമ്പർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ നിലപാടിൽ മാറ്റമുണ്ടാകുമെന്നും പാർട്ടി പ്രവർത്തകർ കൂട്ടിച്ചേർത്തു. ഒന്നാം വാർഡിലെ മാറ്റം നടപ്പിലാക്കിയില്ലെങ്കിൽ ഇത് നഷ്ടപ്പെടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം കെപിസിസി നേതൃത്വത്തെയും അറിയിച്ചിരുന്നു. എന്നിട്ടും നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
Recommended Video

-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications