കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി നഗരസഭാസ്‌റ്റേഡിയം നവീകരണം: ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും

Google Oneindia Malayalam News

തലശ്ശേരി: നഗരസഭാ സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതി ആരോപണം ശക്തമാവുന്നു. സ്റ്റേഡിയത്തില്‍ പുല്ല് പിടിപ്പിച്ചതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. നാലുകോടി രൂപ ചെലവിലാണു സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ട നവീകരണത്തിനു 13.4 കോടി രൂപയുമാണ് കിഫ്ബിയില്‍ നിന്നു വകയിരുത്തിയത്.

ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തലശ്ശേരി സ്റ്റേഡിയം ഒന്നാംഘട്ട നവീകരണത്തിന്റെ ഭാഗമായാണ് പുല്ല് പിടിപ്പിച്ചത്. എന്നാല്‍ മതിയായ നനയോ പരിചണമോ ലഭിക്കാത്തതിനാല്‍ ദിവസങ്ങള്‍ക്കകം പുല്ല് ഉണങ്ങി പോയി. മെക്‌സിക്കന്‍ പുല്ല് പിടിപ്പിക്കുന്നതിന് പകരം ഗുണനിലവാരവും വിലയും കുറഞ്ഞ കൊറിയന്‍ ഇനത്തില്‍പ്പെട്ട പുല്ലാണ് സ്റ്റേഡിയത്തില്‍ പിടിപ്പിച്ചതെന്നും ഇത് വലിയ അഴിമതി നടത്തിയതിന് തെളിവാണെന്നും ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി ടി സജിത്ത് ആരോപിച്ചു.

thalasserystadium-

സ്റ്റേഡിയത്തില്‍ പുല്ല് പിടിപ്പിച്ചതുമായി ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിയും പുറത്തുകൊïു വരണമെന്ന് ബി.ജെ.പി ജില്ലാസെക്രട്ടറി എന്‍. ഹരിദാസ്. ഇതിനു പിന്നില്‍ അഴിമതിക്കാരാണ് പ്രവര്‍ത്തിച്ചത്. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് ഇതില്‍ നടന്നിട്ടുള്ളതെന്നും ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Congress and BJP seeks investigation on Thalassery corporation stadium rennovation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X