പ്രതീകാത്മക വില്ലുവണ്ടിയുമായി അയ്യങ്കാളിയെ കോണ്‍ഗ്രസ് അനുസ്മരിച്ചു
കണ്ണൂര്‍: അയ്യങ്കാളി ചരിത്രയാത്ര നടത്തിയ പ്രതീകാത്മക വില്ലുവണ്ടിയുമായി കോണ്‍ഗ്രസ് നവോത്ഥാന നായകന്റെ ജന്മദിനത്തില്‍ അനുസ്മരണ പരിപാടി നടത്തി. ദളിതര്‍ക്കെന്നും തുണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. അയ്യങ്കാളിയുടെ 162-ാം ജന്മ ദിനത്തില്‍ ഡിസിസി ഓഫീസില്‍ നിന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ മോചന നേതാവായിരുന്നു മഹാനായ അയ്യങ്കാളി. പൊതുവീഥിയില്‍ സഞ്ചാര സ്വാതന്ത്ര്യം നിലവില്‍ ഇല്ലാത്ത കാലത്ത് ദൃഷ്ടിയില്‍ പെട്ടാലും ദോഷമെന്ന് കരുതിയ കാലഘട്ടത്തില്‍ തിരുവനന്തപുരത്തെ രാജവീഥിയില്‍ വില്ലുവണ്ടിയില്‍ രാജകീയ വേഷം ധരിച്ചുകൊണ്ട് അയ്യങ്കാളി നയിച്ച സമരം കേരള ചരിത്രത്തില്‍ ദളിതര്‍ക്കും പൊതുനിരത്തിലൂടെ നടക്കാനുള്ള അവകാശം നേടിയെടുത്തു.

ദളിത് വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്നതിനുള്ള അവകാശം നേടിയെടുക്കാനും കര്‍ഷക തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനും വേണ്ടി ഒന്നരവര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം കേരള ചരിത്രത്തിലെ പുതിയ അധ്യായം രചിക്കുകയായിരുന്നു. ദളിതരുടെ നിരവധിയായ പ്രശ്നങ്ങള്‍ പ്രജാസഭയില്‍ അവതരിപ്പിക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തതില്‍ അയ്യങ്കാളി വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു.
ഡിസിസിയില്‍ വെച്ച് നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് ജില്ലാ പ്രസിഡണ്ട് വിജയന്‍ കൂട്ടിനേഴത്ത് നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനവും റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും, സാമ്പത്തിക സഹായ വിതരണവും അഡ്വ. സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസിസി യില്‍ നിന്ന് ആരംഭിച്ച വില്ലുവണ്ടി യാത്ര പ്ലാസ ജംഗ്ഷനില്‍ സമാപിച്ചു
സംസ്ഥാന നേതാക്കളായ അജിത്ത് മാട്ടൂര്‍ , കാട്ടാമ്പള്ളി രാമചന്ദ്രന്‍ ,ആന്തുരാന്‍ , വസന്ത് പള്ളിയാമൂല , ബിന്ദു അഴീക്കോട് ,പി ചന്ദ്രന്‍ , ബാബുരാജ് , ഡിസിസി ഭാരവാഹികളായ സുദീപ് ജെയിംസ് , സുരേഷ് ബാബു എളയാവൂര്‍ , റഷീദ് കവ്വായി ,ടി ജയകൃഷ്ണന്‍ , മനോജ് കൂവേരി, അഡ്വ ഇന്ദിര ,നൗഷാദ് ബ്ലാത്തൂര്‍ ,കായക്കൂല്‍ രാഹുല്‍, കൂക്കിരി രാജേഷ് , ഉഷാ കുമാരി , സി എച്ച് സീമ , ബേബി രാജേഷ് , കെ മണീശന്‍ , രാജീവന്‍ മിന്നാടന്‍ , ശ്രീജിത്ത് പൊങ്ങാടന്‍ , സുനില്‍ ഇട്ടമ്മല്‍ ,പ്രേമലത തളിപ്പറമ്പ , കെ സി പത്മനാഭന്‍ , സത്യന്‍ നാറാത്ത് ,രാമകൃഷ്ണന്‍ , അനീഷ് കരിയാട് ,സി കെ പദ്മനാഭന്‍ , അനീഷ് കുമാര്‍ , പ്രദീപ് വാരം, പ്രദീപന്‍ ധര്‍മ്മടം, അത്താഴക്കുന്ന് വികാസ് , അത്താഴക്കുന്ന് സതീശന്‍ കെ , ലിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications