Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുരിൽ കോൺഗ്രസ് -സി.പി.എം സംഘർഷം തുടരുന്നു: കക്കാട് സി.പി.എം ഓഫീസ് തകർത്തു

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനതാവളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ. സി.പി.എം കോൺഗ്രസ് സംഘർഷം തുടരുന്നു. കോർപറേഷൻ പരിധിയിലെ കക്കാട് സിപി എം ഓഫീസിന് നേരെ അക്രമം നടന്നു.

സി.പി. എം .ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽ ച്ചില്ലുകൾ അടിച്ചു തകർത്തു.
ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ നേതാക്കൾ ഓഫീസിലെത്തി പരിശോധന നടത്തി. ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

cpm

മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയാണ് കക്കാട് എന്നും കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും എം.വി ജയരാജൻ ആരോപിച്ചു. പാർട്ടി ഓഫിസുകൾ തകർക്കുന്നത് സി.പി.എമ്മിന്റെ നയമല്ല

കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് തീരുമാനമെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. ഇതിനിടെ എം.വി ജയരാജനെതിരെ അതിരൂക്ഷ വിമർശനവുമായി ഡി.സി സി അധ്യക്ഷൻ മാർട്ടിൻ ജോർജ് രംഗത്തെത്തി.

മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാന്‍ ശ്രമിച്ചെന്ന കള്ള പ്രചാരണമഴിച്ചു വിട്ട് അതിന്റെ മറവില്‍ ജില്ലയിലുടനീളം കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്ത സിപിഎം ഇപ്പോള്‍ നല്ല പിള്ള ചമയുന്നത് പരിഹാസ്യമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. പയ്യന്നൂരില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രതിമയുടെ തലവെട്ടിയതടക്കം സി.പിഎം നടത്തിയ അക്രമങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ പോലും ചര്‍ച്ചയായ സാഹചര്യത്തിലാണ് ജാള്യത മറച്ചു വെയ്ക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ അക്രമത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് പറയുന്നത്. ടി.പി.ചന്ദ്രശേഖരനെയും ഷുഹൈബിനേയും കൃപേഷിനേയും ശരത്‌ലാലിനെയുമൊക്കെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടിക്കു പങ്കില്ലെന്നായിരുന്നു സി.പിഎം നേതാക്കള്‍ പറഞ്ഞത്. പാര്‍ട്ടി ക്രിമനലുകളെ കയറൂരി വിട്ട് അക്രമം നടത്തിയ ശേഷം പാര്‍ട്ടിക്കതില്‍ പങ്കില്ലെന്നു പറയുന്ന സി.പി.എമ്മിന്റെ കാപട്യം ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം.

കണ്ണൂരില്‍ പരസ്യമായി കൊലവിളിച്ചാണ് സി.പി.എമ്മിന്റെ അക്രമിസംഘങ്ങള്‍ തേര്‍വാഴ്ച നടത്തിയത്. പോലീസിന്റെ സാന്നിധ്യത്തില്‍ പോലും അക്രമങ്ങള്‍ നടക്കുകയുണ്ടായി. ഗാന്ധി പ്രതിമ തകര്‍ത്തതടക്കമുള്ള അക്രമങ്ങള്‍ നടത്തിയത് സി.പി.എമ്മുകാരല്ലെങ്കില്‍ ആ ക്രിമിനലുകളെ കണ്ടുപിടിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ പിണറായിയുടെ പോലീസിന് കഴിയില്ലേയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ചോദിച്ചു.

സി.പി.എം വ്യാപകമായി നടത്തിയ അക്രമങ്ങളില്‍ വലിയ തോതില്‍ ജനരോഷമുയരുന്ന സാഹചര്യത്തില്‍ സി.പി.എം ഓഫീസുകള്‍ക്കു നേരെയും അക്രമമുണ്ടായെന്നു സ്ഥാപിക്കാന്‍ ജയരാജനും കൂട്ടരും നാടകം കളിക്കുകയാണ്. സി.പിഎമ്മുകാരെ പോലെ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തും എതിരാളികളെ കായികമായി നേരിട്ടുമല്ല കോണ്‍ഗ്രസ് പ്രതിഷേധം അറിയിക്കാറുള്ളതെന്ന് ജയരാജന്‍ ഇനിയെങ്കിലും മനസിലാക്കണം.

Recommended Video

cmsvideo
    P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

    ജില്ലയില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+