കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കോണ്‍ഗ്രസിന് പേടി കള്ളവോട്ടിനെ: തടയാന്‍ ഇക്കുറി പൂഴിക്കടകന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിനു പേടി കള്ളവോട്ടിനെ.മറുപക്ഷം നില്‍ക്കുന്നവര്‍ കള്ളവോട്ടുചെയ്തുവെന്ന ആരോപണം തോറ്റാലുള്ള സ്ഥിരം പല്ലവിയാണെങ്കിലും ഇക്കുറി കാലേക്കൂട്ടി തടയാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം. ഇതിനായി വോട്ടേഴ്‌സ് ലിസ്റ്റ് അരച്ചുകുടിക്കുകയാണ് കോണ്‍ഗ്രസ് ബൂത്ത്, മണ്ഡലം ഭാരവാഹികള്‍. ഓരോബൂത്തിലെയും സ്ഥലത്തില്ലാത്തവരെയും ഒരിക്കലും വോട്ടുചെയ്യാന്‍ എത്തിപ്പെടാനിടയില്ലാത്തവരെയും ഓപ്പണ്‍ വോട്ടുകളുടെയും ലിസ്റ്റ് പാര്‍ട്ടി ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. നന്നായി ഗൃഹപാഠം ചെയ്തുവേണം ബൂത്തില്‍ പാര്‍ട്ടി ഏജന്റുമാര്‍ ഇരിക്കാനെന്നാണ് ഡിസിസിയുടെ നിര്‍ദ്ദേശം.

<strong>രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതെന്ത്? കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ, വടകരയില്‍ മാറ്റമില്ല!!</strong>രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നതെന്ത്? കോണ്‍ഗ്രസിന്റെ മറുപടി ഇങ്ങനെ, വടകരയില്‍ മാറ്റമില്ല!!

തങ്ങള്‍ക്കു ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ഇലക്ഷന്‍ കമ്മിഷിന്റെയും പൊലിസിന്റെയും സഹായം തേടണം. ഒരുകാരണവശാലും കള്ള വോട്ടു ചെയ്യുന്നത് അനുവദിക്കാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പൊതുതീരുമാനം. തങ്ങളുടെ സ്വാധീനപ്രദേശങ്ങളില്‍ മുസ്‌ലിം ലീഗ് ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. ബാങ്ക് പാസ് ബുക്ക്, ആധാര്‍ തുടങ്ങിയ പന്ത്രണ്ടോളം രേഖകളിലൊന്നു ഹാജരാക്കിയാല്‍ വോട്ടു ചെയ്യാമെന്നിരിക്കെ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ഇതു കൈമാറാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും.

vote-1553

കഴിഞ്ഞ തവണ കെ.സുധാകരന്‍ എല്‍.ഡി. എഫ് സ്ഥാനര്‍ഥിയായ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടത് വെറും 6500 വോട്ടിനാണ്. ഇതിന്റെ അഞ്ചിരട്ടി കള്ളവോട്ടു ചെയ്തുവെന്നു തോല്‍വിക്കു ശേഷം കോണ്‍ഗ്രസ് ആരോപിച്ചു. മണ്ഡലത്തില്‍ വ്യാപകമായ ഇരട്ടവോട്ടുകളുടെ ലിസ്റ്റും കോണ്‍ഗ്രസ് ശേഖരിക്കുന്നുണ്ട്. രണ്ടിടങ്ങളില്‍ വോട്ടുചെയ്യുന്നവരെ നിയമകുരുക്കില്‍പ്പെടുത്താനാണ് നീക്കം. ഇതു തടയുന്നതിനുള്ള മുന്നറിയിപ്പും പ്രാദേശിക തലത്തില്‍ നടക്കുന്നുണ്ട്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 1500റിലേറെ ബൂത്തുകളുണ്ട്. ഒരു ബൂത്തില്‍ നിന്നും പത്തു കള്ളവോട്ടുകള്‍ മറിഞ്ഞാല്‍ തെരഞ്ഞെടുപ്പു ഫലത്തെ തന്നെ അട്ടിമറിക്കും. അതുകൊണ്ടുതന്നെ ഇക്കുറി അതു മുന്‍കൂട്ടിതടയുകതന്നെയാണ് യുഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ യുഡിഎഫ് സ്വാധീനകേന്ദ്രങ്ങളിലാണ് കള്ളവോട്ടു നടക്കുന്നതെന്നാണ് എല്‍. ഡി എഫിന്റെ ആരോപണം. ഇതിനുദാഹരണമായി വിവിധ പ്രദേശങ്ങളിലെ വോട്ടിങ് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തവണ സുധാകരന് അപരരായി നിന്നവര്‍ നല്ല വോട്ടുപിടിച്ചത് യു. ഡി. എഫിന്റെ തോല്‍വിക്ക് ആക്കംകൂട്ടി. ഇക്കുറി അപരന്‍മാരില്ലെന്ന ആശ്വാസമുണ്ടെങ്കിലും വോട്ടിങ് മെഷീനില്‍ കൈയമര്‍ത്തുന്നവര്‍ക്ക് തെറ്റുപറ്റാതിരിക്കാനുള്ള ബോധവത്കരണവും യു. ഡി. എഫ് നടത്തുന്നുണ്ട്. തങ്ങളുടെ ഓപ്പണ്‍ വോട്ടുകള്‍ രാഷ്ട്രീയ എതിരാളികള്‍ ചെയ്യാതിരിക്കാനുളള മുന്‍കരുതലും ഇത്തവണ സ്വീകരിക്കുമെന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി. എഫ് നേതാക്കള്‍ പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
congress fears fake votes in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X