Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ ഇത്തരം സമീപനംകൊണ്ട് രക്ഷപ്പെടുക ബിജെപിയായിരിക്കും: എം.വി ജയരാജൻ

കോൺഗ്രസിന്റെ തകർച്ചയ്ക്കും ജനങ്ങളിൽ നിന്ന് അവർ അകലാനും ഇടയാക്കിയത് നയമാണെന്ന് ജയരാജൻ പറഞ്ഞു

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ നേതൃത്വത്തിലടക്കം വലിയ അഴിച്ചുപണി നടത്തുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെപിസിസി അധ്യക്ഷസ്ഥാനത്തേക്കും പുതിയ ആളുകളെത്തി കഴിഞ്ഞു. ഇനി ഡിസിസികളിലും പുനഃസംഘടനയുണ്ടാകും. എന്നാൽ ഇത്തരം നേതൃമാറ്റം കൊണ്ടുമാത്രം കോൺഗ്രസിന് രക്ഷപ്പെടാനാകില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

MV Jayarajan

കോൺഗ്രസിന്റെ തകർച്ചയ്ക്കും ജനങ്ങളിൽ നിന്ന് അവർ അകലാനും ഇടയാക്കിയത് നയമാണെന്ന് ജയരാജൻ പറഞ്ഞു. ആഗോളവൽക്കരണ ജനവിരുദ്ധ നയവും വർഗ്ഗീയതയോടുള്ള മൃദുസമീപനവും സ്വീകരിച്ചതാണ്.കേരളത്തിൽ മാത്രമല്ല ദേശീയടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പതനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എല്ലായിടത്തും ബിജെപി ഉയർത്തുന്ന രാഷ്ട്രീയവും സാമ്പത്തികവും വർഗ്ഗീയവുമായ നയത്തെ കോൺഗ്രസിന് ചെറുക്കാൻ കഴിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏഴു സംസ്ഥാനങ്ങളിൽ കൈയ്യിൽ ഉണ്ടായിരുന്ന ഭരണം കോൺഗ്രസിനെ "ഏൽപ്പിക്കുന്ന" നിലയുണ്ടായി.കൂട്ടത്തോടെ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ബിജെപിയിലേക്ക് പോകാനായി തക്കം പാർത്തിരിക്കുകയാണ്. അങ്ങനെ തക്കം പാർത്തിരുന്നയാളാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് നോമിനേറ്റ് ചെയ്തയാൾ."

ഇത്തരം സമീപനംകൊണ്ട് രക്ഷപ്പെടുക ബിജെപിയായിരിക്കുമെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ സവിശേഷമായ മറ്റൊരു കാര്യം ഗ്രൂപ്പിസമാണെന്നും ജയരാജൻ ചൂണ്ടികാട്ടി. നേതൃമാറ്റം ഉണ്ടായപ്പോഴും ഗ്രൂപ്പുകൾ തുടരുമെന്ന് അത് ഇല്ലാതാക്കാൻ കഴിയില്ലെന്നുമാണ് മുതിർന്ന നേതാക്കൾ പോലും വ്യക്തമാക്കിയത്. ഗ്രൂപ്പിസത്തിന്റെ നേതാക്കന്മാർ തന്നെ നേതൃനിരയിൽ എത്തിയാൽ കോൺഗ്രസിന് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

"ജനാധിപത്യം തൊട്ടുതെറുപ്പിക്കാത്ത ഒരു കക്ഷിയായി കോൺഗ്രസ് മാറി.മൂന്ന് ദശകത്തിൽ ഏറെയായി കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ലാതായിട്ട്.സ്വന്തം പാർട്ടിക്കകത്ത് ജനാധിപത്യം നടപ്പാക്കാൻ കഴിയാത്ത പാർട്ടിക്ക് രാജ്യത്ത് ജനാധിപത്യം നടപ്പാക്കാൻ എങ്ങനെ കഴിയും.ബിജെപിയാവട്ടെ ജനാധിപത്യത്തിന് പകരം പണാധിപത്യമാണ് സ്ഥാപിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനെ എങ്ങനെ കോൺഗ്രസിന് തടയാൻ കഴിയും."

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇന്ധനവിലക്കയറ്റത്തേയൊ പൊതുമേഖലാ ഓഹരി വില്പനയേയൊ കർഷകദ്രോഹനിയമത്തിന് എതിരെയോ കോൺഗ്രസിന് പൊരുതാൻ കഴിയാത്തിന് കാരണം ഇതെല്ലാം ബിജെപി യുടെ നയം മാത്രമല്ല കോൺഗ്രസിന്റെ കൂടിയാണെന്നും ജയരാജൻ. രാമക്ഷേത്രനിർമ്മാണ പ്രശ്നത്തിലും ശബരിമല വിഷയത്തിലും ബിജെപിയുടെ നയം കോൺഗ്രസ് സ്വീകരിച്ചാൽ മൂന്ന് നിറമുള്ള കൊടിയേക്കാൾ നല്ലത് കാവി നിറമുള്ള കൊടിയാണെന്ന് പല കോൺഗ്രസുകാരും കരുതുകയില്ലേ?.അതാണ് ഈയിടെ നാം കേരളത്തിലും ഉത്തരേന്ത്യയിലും കണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Crime branch investigation against K Surendran | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+