ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി
മട്ടന്നൂര്‍ :ബിജെപിക്ക് രാജ്യത്ത് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മട്ടന്നൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ കടുത്ത ജനദ്രോഹ നയങ്ങളാണ്. ഇതിന് കാരണമായത്.
രണ്ടാമൂഴം ലഭിച്ചപ്പോള്‍ ആര്‍എസ്എസ് തനി നിറം പുറത്തെടുത്തു, കേന്ദ്രം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവച്ചുവെന്നും, മുഖ്യമന്ത്രി പറഞ്ഞു. സിഎഎ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. പൗരത്വ പ്രതിഷേധത്തില്‍ രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസ്സിനെ കണ്ടില്ല, കോണ്‍ഗ്രസ്സിന്റെ നേരിയ ശബ്ദം പോലും കേട്ടിട്ടില്ല.

ആര്‍എസ്എസ് അജണ്ടയെ എന്താണ് കോണ്‍ഗ്രസ്സ് എതിര്‍ക്കാത്തത് എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ലോകത്തെ മറ്റെല്ലാ കാര്യങ്ങളിലും രാഹുല്‍ പ്രതികരിക്കാറുണ്ട്, എന്നാല്‍ സിഎഎയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പ്രകടനപത്രികയിലും കോണ്‍ഗ്രസിന് പൂര്‍ണ്ണ മൗനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ആര്‍എസ്എസ് അജണ്ട നടപ്പാക്കുമ്പോള്‍ മതനിരപേക്ഷ പാര്‍ട്ടിയാണ് എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അതിനെ എതിര്‍ക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യത്ത് ഉയര്‍ന്നുവന്ന നിരവധി പ്രശ്നങ്ങളില്‍ ഒന്നിലും യുഡിഎഫിന്റെ 18 അംഗ എം പി സംഘത്തെ എവിടെയും കാണാന്‍ പറ്റിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയില്‍ മുഴങ്ങേണ്ട പല ഘട്ടങ്ങളിലും ഈ 18 പേരും നിശബ്ദത പാലിച്ചു. ഈ സംഘം ചെയ്ത കാര്യങ്ങള്‍ വിലയിരുത്താനുള്ള അവസരമായിട്ടു കൂടിയാണ് ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
രണ്ടാം ഊഴം കിട്ടിയ ബിജെപി രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള പൗരത്വ നിയമ ഭേദ?ഗതി നടപ്പാക്കാനാണ് തയ്യാറായത്. അതിലൂടെ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിലാക്കി. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് വലിയ പ്രതിഷേധമുയരുന്നതായി ആരും കണ്ടില്ല. പൗരത്വ നിയമ ഭേദ?ഗതിക്കെതിരെ ഡല്‍ഹിയില്‍ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടന്ന ദിവസം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ട്ടി പ്രസിഡന്റിന്റെ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'രാഹുല്‍ ഗാന്ധിക്ക് വലിയ പരാതി അദ്ദേഹത്തെ വിമര്‍ശിക്കുന്നു എന്നാണ്. പൗരത്വ നിയമ ഭേദ?ഗതി ചട്ടങ്ങള്‍ പുറത്തു വന്ന ഘട്ടത്തില്‍ രാഹുല്‍ ?ഗാന്ധി രാജ്യത്ത് ഒരു യാത്ര നടത്തിയിരുന്നു. രാജ്യത്തും ലോകത്തുള്ള എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചെങ്കിലും പൗരത്വനിയമ ഭേദ?ഗതിയെ കുറിച്ചു മാത്രം അദ്ദേഹം ഒന്നും മിണ്ടിയില്ല. അത് ചൂണ്ടികാട്ടുന്നതാണോ വിമര്‍ശനമെന്ന് പറയുന്നതെന്നും' മുഖ്യമന്ത്രി ചോദിച്ചു.
'കോണ്‍ഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കാന്‍ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതില്‍ ചേര്‍ത്തിരുന്നുവെന്നും നേതാക്കള്‍ അടങ്ങിയ സമിതി യോഗം ചേര്‍ന്നപ്പോള്‍ അത് വേണ്ടെന്നുവച്ചെന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ആ സമിതിയുടെ അധ്യക്ഷന്‍ പി ചിദംബരം പറഞ്ഞത് പ്രകടന പത്രികയുടെ നീളം കൂടിപ്പോകുന്നത് കൊണ്ട് ഈ ഭാഗം ഉള്‍പ്പെടുത്തിയില്ല എന്നാണ്. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും എന്നൊരു വാക്യം അവിടെ എഴുതിയാല്‍ പ്രകടനപത്രികയുടെ നീളം അത്രയങ്ങ് കൂടിപ്പോകുമോയെന്നും' മുഖ്യമന്ത്രി ചോദിച്ചു.
കേരളം നൂറ്റാണ്ടിലെ പ്രളയം നേരിട്ടപ്പോള്‍ ആ ആപത്തു കാലത്ത് സഹായിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്നു കേരളത്തെ വികസിപ്പിക്കുമെന്ന്. ഇതും ജനം വിശ്വസിക്കണം എന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത വിധം സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. കേരളത്തോട് പക തീര്‍ക്കുന്ന സമീപനമാണ് അവരുടേത്. അര്‍ഹമായ പണം ലഭിക്കുന്നതിനു പോലും സുപ്രീം കോടതിയുടെ ഇടപെടല്‍ വേണ്ടിവരുന്നു. ഇതില്‍ ബിജെപി ഉയര്‍ത്തിയ വാദത്തിന്റെ കൂടെയായിരുന്നു കോണ്‍ഗ്രസിന്റെ 18 അംഗ സംഘവും. ആ സംഘത്തില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി എന്നും മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ കെ എം വിജയന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി എം വി ജയരാജന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍, ആര്‍ജെഡി ജില്ലാ പ്രസിഡന്റ് വി കെ ഗിരിജന്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് സി സുരേശന്‍, ജെഡിഎസ് ജില്ലാ സെക്രട്ടറി ബാബുരാജ് ഉളിക്കല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ പി അനില്‍കുമാര്‍, ആര്‍എസ്പി (എല്‍) ജില്ലാ സെക്രട്ടറി സന്തോഷ് മാവില എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എന്‍ വി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ്, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications