കെ സുരേന്ദ്രന്റെ മരണം; സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിക്കെതിരെയാണ് പൊലീസ് സൈബര്‍ ആക്രമണത്തില്‍ കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീഷന്‍ പാച്ചേനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കെ സുരേന്ദ്രന്റെ മരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് നേരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ പ്രമോദ് നേരത്തെ രംഗത്തെത്തിയിരുന്നു. പ്രവാസിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ദീവേഷ് ചേനോളി ഫേസ്ബുക്കിലൂടെ നടത്തിയ വ്യക്തിഹത്യ മൂലം സുരേന്ദ്രന്‍ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രമോദ് ആരോപിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.
കണ്ണൂര്‍ ഡിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ടാഗ് ചെയ്താണ് ദിവേഷ് ഫേസ്ബുക്കില്‍ ആരപോണം ഉന്നയിച്ചത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പാര്‍ട്ടിക്കകത്ത് നേരിട്ട സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന്‍ മരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തിയിരുന്നു.
Recommended Video
മരണവുമായി ബന്ധപ്പെട്ട് അത് അന്വേണവും നേരിടാനും തയ്യാറാണെന്ന് ഡിസിസി പ്രസിഡന്റ് സതീഷന്‍ പാച്ചേനി നേരത്തെ അറിയിച്ചിരുന്നു. കെ സുകേന്ദ്രനെതിരെ മുമ്പും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും സതീശന്‍ പാച്ചേനി വ്യക്തമാക്കിയിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായിരുന്ന കെ സുരേന്ദ്രന്‍ കഴിഞ്ഞ മാസം 21 ആയിരുന്നു അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. വൈകീട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐഎന്‍ടിയുസിയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. അന്തര്‍ ദേശീയ കോണ്‍ഗ്രസിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്.












Click it and Unblock the Notifications