'ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് സംഘികൾ കരുതേണ്ട'; സൈബർ ആക്രമണത്തിൽ ചുട്ടമറുപടിയുമായി റിജിൽ മാക്കുറ്റി
കണ്ണൂര്‍: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ് ശബരീനാഥ് എന്നിവരോടൊപ്പം റിജില്‍ മാക്കുറ്റി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് റിജില്‍ മാക്കുറ്റിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുക്കിടാവിനെ അറുത്ത സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സൈബര്‍ ആക്രമണം നടന്നത്.

സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിന് പിന്നാലെ തന്നെ അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതേ സംഭവത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് റിജില്‍ മാക്കുറ്റി. യൂത്ത് കോണ്‍ഗ്രസ്സ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ ഗുരുവായൂര്‍ ദര്‍ശനം സംഘപരിവാറിനും ആര്‍എസ്എസിനും എത്രത്തോളം അസഹിഷ്ണുതയും അസ്വസ്തയും സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ സൈബര്‍ സംഘികള്‍ എത്ര നികൃഷ്ടമായ രീതിയിലാണ് എന്നെ സൈബര്‍ ബുള്ളിങ്ങ് നടത്തി വേട്ടയാടുന്നുണ്ടെങ്കില്‍ ഞാന്‍ സംഘികള്‍ക്ക് എതിരെ എടുത്ത നിലപാട് ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.

അതെ, എന്റെ പക്ഷം ശരിയുടെ പക്ഷമാണ്. എന്റെ രാഷ്ട്രീയം സംഘപരിവാര്‍ ആര്‍എസ്എസ് വിരുദ്ധ രഷ്ട്രീയമാണ് അതു കൊണ്ട് എത്ര തന്നെ സംഘികള്‍ വേട്ടയാടിയാലും ആയിരം മടങ്ങ് ശക്തിയോടു കൂടി ഇവറ്റകള്‍ക്ക് എതിരെ ഞാന്‍ പോരാടും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് സംഘികള്‍ കരുതേണ്ട. നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ വേദികളില്‍ ആശയപരാമായി ശബ്ദ്ധിച്ച് കൊണ്ടേയിരിക്കും. പോരാട്ടങ്ങളുമായി തെരുവില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇതേ വിഷയത്തില്‍ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചാണക സംഘികള്‍ ആയ ആര്‍എസ്എസുകാര്‍ക്ക് തറവാട്ട് സ്വത്ത് കിട്ടിയതോ അവറ്റകള്‍ക്ക് സ്ത്രീധനം കിട്ടിയതല്ല ഗുരുവായൂര്‍ ക്ഷേത്ര മുള്‍പ്പെടെയുള്ള ഒരു ക്ഷേത്രങ്ങള്‍ എന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. അതു കൊണ്ട് എനിക്ക് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ ഒരു ഞടട കാരന്റെയും തിട്ടൂരത്തിന്റെ ആവശ്യമില്ല.

ഗുരുവായൂര്‍ ദര്‍ശനത്തിന്റെ പേരില്‍ ചാണക സംഘികളായ സൈബര്‍ ഗുണ്ടകള്‍ ഉണ്ടാക്കാന്‍ വന്നാല്‍ പോയി തരത്തില്‍ കളിച്ചാല്‍ മതി അത് എന്നോട് വേണ്ട. ഗുരുവായൂരപ്പന്റെ മൊത്ത കച്ചവടം സംഘികള്‍ക്ക് ആരും തന്നിട്ടില്ല. സംഘികള്‍ കംസന്റെ സന്തതികള്‍ ആണ് കൃഷ്ണന്റെ സന്തതികള്‍ അല്ല- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ആര്‍എസ്എസിനെതിരെ എന്നും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന റിജിലിന് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേരാണ് പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നത്. അടിപതറാതെ മുന്നോട്ട് നമ്മളാണ് ശരി. തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ തെറ്റ് ചെയ്തവരും പൊതുജനത്തിന്റെ മുഖത്ത് പൊടിയിട്ട് രാഷ്ട്രീയം കച്ചവടമായി കാണുന്ന വരെ അവഞ്ജയോടെ കാണുക- മുരളി എന്നയാള്‍ കമന്റായി കുറിച്ചു.

അതേസമയം, റിജില്‍ മാക്കുറ്റിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജി മഞ്ജുക്കുട്ടനും രംഗത്തെത്തി. റിജില്‍ മാക്കുറ്റി ഇനിയും ഗുരുവായൂര്‍ പോകും ആരാടാ ചോദിക്കാന്‍ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് പിന്തുണയുമായി മഞ്ജുക്കുട്ട എത്തിയത്. റിജില്‍ മാകുറ്റി കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സംഘികളുടെ നേതൃത്വത്തില്‍ സൈബര്‍ അറ്റാക്ക് നടന്നതായി കണ്ടു, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് വാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ വീണ്ടും ഒരു സത്യാഗ്രഹത്തിനു വേണ്ടി നമ്മള്‍ ഒരുമിക്കണം എന്നുള്ള സന്ദേശമാണ് ചിലര്‍ നമുക്ക് തരുന്നത്,

ഗുരുവായൂര്‍ ക്ഷേത്രം ആര്‍എസ്എസുകാര്‍ക്ക് സ്ത്രീധനം കിട്ടിയ വകയാണ് എന്നാണ് വിചാരം, നിന്നെപ്പോലെ ഉള്ളവന്മാര്‍ക്കെതിരെയാണ് ഗുരുവായൂര്‍ സത്യാഗ്രഹം എന്ന മഹത്തായ സമരമുറ നടന്നത്, അതിന്റെ വാര്‍ഷികത്തിലും ഈ നാടിനെ യാതൊരു മാറ്റവുമില്ല എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഇവിടുത്തെ സംഘികള്‍ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു ആരാധനകളും ഇവനെയൊക്കെ തന്തയ്ക്ക് സ്ത്രീധനം കിട്ടിയതാണെന്നുള്ള ധാരണ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് സമരം കേരളം കാണേണ്ടി വരും- മഞ്ജുകുട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications