Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റിന് കൂട്ടുനിന്ന ഗവര്‍ണര്‍ നാടിന് അപമാനം; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.സിദ്ദിഖ്

കണ്ണൂര്‍: പ്രതിപക്ഷത്തിന് കാര്യങ്ങളൊന്നുമറിയില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ എല്ലാം അറിഞ്ഞിട്ടും തെറ്റിനു കൂട്ടുനിന്നുവെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് കുറ്റപ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയ കേരള ഗവര്‍ണര്‍ ഡോ.ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമാണ് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് അഴിച്ചുവിട്ടത്.നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഉന്നതവിദ്യാഭ്യാസ മന്ത്രി നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കിയ ഗവര്‍ണ്ണറുടെ നടപടി നാടിന് അപമാനകരമാണെന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി 'സിദ്ദീഖ് ആരോപിച്ചു.കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സര്‍വകലാശാലകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരാളഹസ്തത്തില്‍ പെട്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റ ഇടക്കാല ഉത്തരവോടെ വ്യക്തമായതായതായി സിദ്ദിഖ് പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനം, സിന്‍ഡിക്കേറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ നടന്ന നിയമനം സുതാര്യമില്ലാതെയാണ്. പുറമേ നിന്നും മറ്റൊരാള്‍ക്കും പ്രവേശനം നല്‍കാതെ സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റ് വല്‍ക്കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഉന്നത വിദ്യാഭ്യാസ മേഖലയെ ഗളഹസ്തം ചെയ്യുകയാണ് സി.പി.എം.ചാന്‍സലര്‍ പോസ്റ്റ് ഗവര്‍ണര്‍ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പരിഗണിച്ച് കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കിയ ഗവര്‍ണ്ണറുടെ നടപടി.

im

മുന്‍ കാലത്ത് വിസി മാരെ കാണാന്‍ ഇ എം.എസിനെ പോലുള്ളമുഖ്യമന്ത്രിമാര്‍ അങ്ങോട്ടാണ് പോയതെങ്കില്‍ ഇപ്പോള്‍. മന്ത്രിയുടെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരായി വി സി മാര്‍ മാറിയെന്നും സിദ്ദീഖ് ആരോപിച്ചു.സര്‍വ്വകലാശല അധ്യപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.തെറ്റ് ചെയ്തതിന് ശേഷം കുറ്റസമ്മതം നടത്തുന്നതല്ല ഗവര്‍ണ്ണര്‍ വേണ്ടത്. കണ്ണൂര്‍ വി.സിയെ പുനര്‍ നിയമിക്കാന്‍ കത്തെഴുതിയപ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തിരുത്തുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ചെയ്യേണ്ടത്.

ഇവിടെ രണ്ടു പേരും നിയമലംഘനം നടത്തിയിരിക്കുകയാണ്. മന്ത്രിയും ഗവര്‍ണറും രാജിവയ്ക്കാന്‍ തയ്യാറാകണം. കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനത്തില്‍ഗവര്‍ണ്ണര്‍ നീതിബോധത്തോടെയല്ല ചാന്‍സലര്‍ പദവി ഉപയോഗിച്ചത്.രാഷ്ട്രീയ ഇടപെടല്‍ തുടരില്ലെങ്കില്‍ സ്ഥാനത്ത് തുടരാമെന്നഗവര്‍ണ്ണറുടെ പുതിയ പ്രസ്താവന ചാന്‍സലറും മുഖ്യമന്ത്രിയും തമ്മില്‍ ധാരണയിലായോയെന്ന സംശയം ഉണര്‍ത്തുന്നതാണ്.നിയമ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.കണ്ണൂര്‍ സര്‍വ്വകലാശല പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാംപില്‍ നിന്ന് സീനിയര്‍ അധ്യാപകനെ മാറ്റി ജുനിയര്‍ അധ്യാപകനെ പകരം നിയോഗിച്ചത് പരീക്ഷാ ഫലം അട്ടിമറിക്കാനാണ്.ഇത്തരം കാര്യങ്ങള്‍ കണ്ണൂം പൂട്ടി അംഗീകരിക്കാനാവില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു.

Recommended Video

cmsvideo
    ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

    കെ- റെയിലില്‍ മുഖ്യമന്ത്രി വിശദീകരണ പൊതുയോഗം നടത്തിയ ശേഷം ഇതിനെതിരെ പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടുകയാണ് മുഖ്യമന്ത്രിയുടെ പിടിവാശി പദ്ധതിയെ കുറിച്ച് ദുരുഹത കൂട്ടുകയാണ് യു.ഡി.എഫിനെ വികസന വിരോധികളാക്കി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.നിയമസഭയില്‍ കെ.റെയില്‍ പദ്ധതിയെക്കുറിച്ചു ചര്‍ച്ച നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. രണ്ടു ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ടു മണിക്കൂര്‍ പോലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശീതികരിച്ച മുറിയില്‍ വി.ഐ.പികളോടല്ല ജനപ്രതിനിധികളോട് നിയമസഭയിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തേണ്ടതെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. മുന്നണിക്കുള്ളിലും പാര്‍ട്ടിക്കുള്ളിലും കെ.റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഒറ്റപ്പെടും. സി.പി.ഐയും ശാസ്ത്രസാഹിത്യ പരിഷത്തും പദ്ധതിക്കെതിരാണ്. സി.പിഎമ്മിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ക്കും പദ്ധതി നടപ്പിലാക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.സി.പി.ഐ നേതാവിന്റെ മകനിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്നും ഇതു വ്യക്തമാണെന്നും സിദ്ദിഖ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+