കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി അനുകൂല പരാമര്‍ശം: വിമാനത്താവളത്തില്‍ രാഹുലിനു മുന്‍പില്‍ പരാതി പ്രളയവുമായി കോണ്‍ഗ്രസ് നേതാക്കള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തിരുവനന്തപുരം എംപി ശശിതരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലുമായി നേതാക്കള്‍ തങ്ങളുടെ ക്ഷോഭമറിയിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈക്കാര്യത്തില്‍ തരൂരിനെതിരെ ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം.. എല്‍ഡിഎഫ് യോഗം ഇന്ന്പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം.. എല്‍ഡിഎഫ് യോഗം ഇന്ന്

ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധി മട്ടന്നൂരില്‍ നിന്നും റോഡുമാര്‍ഗം വയനാട്ടിലേക്കു തിരിച്ചത് കനത്ത സുരക്ഷയിലാണ്. ദില്ലിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ രാവിലെ 11.50ന് വിമാനത്താവളത്തിലിറങ്ങിയ രാഹുല്‍ ഗാന്ധി വിഐപി ലോഞ്ചില്‍ ഉച്ചഭക്ഷണത്തിനു ശേഷമാണു വയനാട്ടിലേക്കു തിരിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍സെക്രട്ടറിമാരായ സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, വിഎ നാരായണന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ രാഹുലിനെ സ്വീകരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ രാഹുലിനെ വയനാട്ടിലേക്കുള്ള യാത്രയില്‍ അനുഗമിച്ചു.

rahulgandhi-

എസ്പിജിയും കേരളാ പോലീസും കനത്ത സുരക്ഷയാണു രാഹുലിന്റെ യാത്രയിലുടനീളം ഒരുക്കിയത്. മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, നെടുംപൊയില്‍ വഴിയാണു രാഹുല്‍ വയനാട്ടിലേക്കു തിരിച്ചത്. രാഹുല്‍ കടന്നുപോകുമ്പോള്‍ അല്‍പസമയം ഗതാഗത നിയന്ത്രണവും ഉണ്ടായി. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, ഡിവൈഎസ്പിമാരായ പി പി സദാനന്ദന്‍, കെ വി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണു പൊലിസ് സുരക്ഷ ഒരുക്കിയത്.
English summary
Congress leaders complaints about pro Modi statements to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X