കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്വ ഭേജഗതി നിയമം: കണ്ണൂരിൽ ഗവർണ്ണറെ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രക്ഷോഭം രാജ്യമെമ്പാടും നടക്കുന്നതിനിടെ കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് ശനിയാഴ്ച നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കണ്ണൂര്‍ എംപി കെ സുധാകരനും കോർപയേൽമേയര്‍ സുമ ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും മറ്റു കോൺഗ്രസ് നേതാക്കളും വിട്ടുനില്‍ക്കും.

തടങ്കല്‍ പാളയങ്ങള്‍; 'കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങള്‍, പിണറായി മറുപടി പറയണം'തടങ്കല്‍ പാളയങ്ങള്‍; 'കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങള്‍, പിണറായി മറുപടി പറയണം'

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഗവര്‍ണര്‍ ആരിഫ് ഖാന്‍ കേന്ദ്ര സർകാരിനായി അഭിപ്രായം പ്രകടിപ്പിച്ച സാചര്യത്തിലാണിത്. കണ്ണൂര്‍ സര്‍വ്വകലാശാല ക്യാംപസില്‍ ശനിയാഴ്ച രാവിലെയാണ് ദേശീയ ചരിത്ര കോണ്‍ഗ്രസ് ആരംഭിക്കുന്നത്. അതേസമയം പരിപാടിക്കായി കണ്ണൂരിലെത്തുന്ന ഗവര്‍ണര്‍ക്ക് നേരെ കണ്ണൂരില്‍ വന്‍ പ്രതിഷേധം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ക്ക് കണ്ണൂര്‍ എസ്പി മുന്നറിയിപ്പ് നല്‍കി. അക്രമങ്ങളുണ്ടായാല്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്.

 ksudhakaran-1

ഇതിനിടെ ഗവർണ്ണറുടെ സന്ദേശത്തിൽ പ്രതിഷേധിച്ച്‌ പോലീസ് കനത്ത സുരക്ഷയൊരുക്കി. ഗവർണ്ണറെ തടയുമെന്ന് കെ.എസ്.യു യുത്ത് കോൺഗ്രസ് നേതാക്കൾ തുറന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിനായി കൂടുതൽ സുരക്ഷയൊരുക്കിയിട്ടുണ്ട് ദ്രുത കർമ്മ സേനയെ വിന്യസിപ്പികാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ്. ഖാനായി വിവിഐപി സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ഗവർണ്ണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്യ യു പ്രവർത്തകർ സർവകലാശാലാ വിസിയെ ഉപരോധിച്ചു. ഇതു തടയാനെത്തിയ സിൻഡിനേറ്റ് അംഗങ്ങളുമായി കൈയാങ്കളിയുമുണ്ടായി. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

English summary
Congress leaders plans to boycot Kerala governor in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X