Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം വലിച്ചിടാന്‍ കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി: സത്യപ്രതിജ്ഞക്ക് ശേഷം ചര്‍ച്ച

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കെ. സുധാകരന്റെ വിജയത്തിനു പിന്നാലെ കോര്‍പറേഷനിലെ ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫ്. തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് വിമതനായ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷുമായി പ്രാഥമിക ചര്‍ച്ച നടത്തിയ സഹചര്യത്തില്‍ പാര്‍ലമെന്റിലെ സത്യപ്രതിജ്ഞയ്ക്കു ശേഷം തുടര്‍ ചര്‍ച്ചകള്‍ നടത്താനാണു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ തീരുമാനം. രാഗേഷുമായി ചര്‍ച്ചയ്ക്കു മുന്‍പ് മുസ്‌ലിം ലീഗ് നേതൃതത്വവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ലീഗ് നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം രാഗേഷുമായുള്ള അടുത്തഘട്ട ചര്‍ച്ചയിലേക്കു കടക്കാനാണു ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ.

കെ സുധാകരനുമായി അകന്നതിനെ തുടര്‍ന്നാണു പി കെ രാഗേഷ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് മത്സരിച്ചത്. 55 അംഗ കൗണ്‍സിലില്‍ 27 വീതം സ്ഥാനാര്‍ഥികളാണു എല്‍ഡിഎഫിനും യുഡിഎഫിനുമുള്ളത്. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിന്റെ പിന്തുണയിലാണ് എല്‍ഡിഎഫ് കോര്‍പറേഷനില്‍ ഭരണം നടത്തുന്നത്.

5-pk-ragesh

കോര്‍പറേഷനിലെ കാര്‍ വാങ്ങല്‍ വിവാദവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി അകന്ന രാഗേഷ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരനു പിന്തുണ നല്‍കിയിരുന്നു. രാഗേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു നിലവിലുള്ള ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കേïി വരും. അങ്ങനെയെങ്കില്‍ മുസ്‌ലിം ലീഗിനു മേയര്‍ സ്ഥാനവും നല്‍കേïി വരും. രാഗേഷ് യുഡിഎഫിനെ പിന്തുണച്ചാല്‍ മുതിര്‍ന്ന വനിതാ അംഗമായ സി. സീനത്തിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാനാണു ലീഗ് നേതൃത്വത്തിലെ ധാരണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+