കണ്ണൂർ കോർപറേഷനിൽ വീണ്ടും കോൺഗ്രസ് മുസ്ലീം ലീഗ് പോര്
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ വീണ്ടും മുസ്ലീം ലീഗ് - കോൺഗ്രസ് പോര് മുറുകുന്നു. കൗൺസിൽ യോഗത്തിൽ പോലും നേതാക്കൾ പരസ്യമായി ഏറ്റുമുട്ട നിലയിലാണ് സാഹചര്യം. ഇനിയും ലീഗിന്റെ അപ്രമാദിത്വം അനുവദിച്ചു നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ മേയർ ടി.ഒ.മോഹനൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ലീഗ് വിമർശിച്ചിരുന്നു. നരേന്ദ്രമോദിക്കും പിണറായി വിജയനും പഠിക്കുകയാണ് മേയർ എന്നായിരുന്നു കൗൺസിലർ കെ.പി അബ്ദുൾ റസാഖിന്റെ വിമർശനം. ഇതിന്റെ തുടർച്ചയായി ശനിയാഴ്ച്ച നടന്ന മേയറുടെ ദുരിതാശ്വാസ ഫണ്ടു വിതരണ പരിപാടി ഡെപ്യുട്ടി മേയർ കെ.ഷബീനയുൾപ്പെടെ ബഹിഷ്കരിക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച തളാപ്പിൽ നടന്ന കൗൺസിൽ സ്റ്റിയറിങ് കമ്മിറ്റിയോഗവും ലീഗ് ബഹിഷ്കരിച്ചിരുന്നു.

ഇതിന് പിന്നാലെ വിവാദ പരാമർശം നടത്തിയ കെ.പി അബ്ദുൽ റസാഖിനെതിരെ പാർലമെന്ററി പാർട്ടി നേതാവ് മുസ്ലീഹ് മഠത്തിൽ ജില്ലാ നേതൃത്വത്തിന് പരാതി നൽകുകയും പാർട്ടി കൗൺസിലർമാരുടെ യോഗം വിളിച്ച് ശാസിക്കുകയും ചെയ്തു. മേയറോട് ക്ഷമാപണം നടത്താൻ പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, മുസ്ലിഹ് മഠത്തിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അബ്ദുൾ റസാഖ് ക്ഷമാപണം നടത്തുി. ഇതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി തൽക്കാലം വിവാദങ്ങൾ അവസാനിച്ചുവെങ്കിലും വരാനിരിക്കുന്ന നാളുകൾ സംഘർഷഭരിതമായേക്കുമെന്ന ആശങ്ക ശക്തമാണ് .












Click it and Unblock the Notifications