കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാജന്റെ മരണത്തിലുള്ള പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; ആന്തൂരില്‍ പാച്ചേനി നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയെത്തും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരില്‍ കോണ്‍ഗ്രസിനായി പടനയിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തുന്നു. ആന്തൂര്‍ നഗരസഭാ അധികൃതരുടെ പീഡനം നിമിത്തം പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരായ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള നഗരസഭ അധികൃതരെ സംരക്ഷിക്കുന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആന്തൂര്‍ നഗരസഭയില്‍ ശനിയാഴ്ച്ച നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുന്നതിനാണ് എ. ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി സി.പി. എം കോട്ടയിലെത്തുന്നത്.

<strong>യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടത് എസ്എഫ്.ഐയുടെ വികൃതമുഖം; വിദ്യാര്‍ഥി രാഷ്ട്രീയമെന്നാല്‍ കലാപ രാഷ്ട്രീയമല്ല, കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ പരിശീലന കളരിയായി മാറണമെന്ന് ഉമ്മന്‍ചാണ്ടി</strong>യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടത് എസ്എഫ്.ഐയുടെ വികൃതമുഖം; വിദ്യാര്‍ഥി രാഷ്ട്രീയമെന്നാല്‍ കലാപ രാഷ്ട്രീയമല്ല, കലാലയങ്ങള്‍ ജനാധിപത്യത്തിന്റെ പരിശീലന കളരിയായി മാറണമെന്ന് ഉമ്മന്‍ചാണ്ടി

ആന്തൂരില്‍ കൊല ചെയ്യപ്പെട്ട മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ദാസന്റെ സ്മൃതിമണ്ഡപത്തില്‍ പ്രണാമര്‍പ്പിച്ചതിനു ശേഷമാണ് ഉമ്മന്‍ചാണ്ടി പദയാത്ര ഉദ്ഘാടനം ചെയ്യുക. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന കോണ്‍ഗ്രസ് പദയാത്ര ബക്കളത്ത് വച്ചാണ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുക. നേതാക്കളായ കെ.സുധാകരന്‍ എം.പി കെ.സി ജോസഫ് എം.എല്‍.എ, അഡ്വ. പി.എം സുരേഷ് ബാബു, വി.എ നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Satheesan pacheni and Sajan

13ന് രാവിലെ 9.30ന് ബക്കളത്ത് നിന്ന് ആരംഭിച്ച് കടമ്പേരി കവല, ഐയ്യന്‍കോവില്‍, കോടല്ലൂര്‍, കോള്‍മൊട്ട, പറശ്ശിനിക്കടവ് മമ്പാല, പറശ്ശിനിക്കടവ് ബസ്സ് സ്റ്റാന്റ്, കൊവ്വല്‍, കമ്പില്‍ക്കടവ്, തളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 4.30ന് ധര്‍മ്മശാലയില്‍ സമാപിക്കും. സമാപന സമ്മേളനം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, സുമാ ബാലകൃഷ്ണന്‍, പ്രൊഫ. എ.ഡി മുസ്തഫ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

Recommended Video

cmsvideo
നഗരസഭാ അധ്യക്ഷയുടെ ധാർഷ്ട്ട്യമാണ്‌ സാജന്റെ ജീവനെടുത്തത് | Oneindia Malayalam

14ന് രാവിലെ 9.30ന് അഞ്ചാം പീടികയില്‍ നിന്നും ആരംഭിച്ച് പാളിയത്ത് വളപ്പ്, കൂളിച്ചാല്‍, പാന്തോട്ടം, ചേരം, ഈലിപ്പുറം, മോറാഴ സെന്‍ട്രല്‍, കുത്തരയാല്‍, ഒഴക്രോം, യൂണിവേഴ്‌സിറ്റി ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 4.30ന് പുന്നക്കുളങ്ങരയില്‍ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെ.സുരേന്ദ്രന്‍, അഡ്വ. സജീവ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.

English summary
Congress protest against Anthoor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X