Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിയുടെ ആത്മഹത്യ വിഷയം കൈവിടാതെ കോൺഗ്രസ്; സാജന്റെ കുടുംബത്തിന് നീതിവേണം, കോൺഗ്രസ് സ്നേഹ സാന്ത്വന യാത്ര നടത്തും

കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിനെതിരെയുള്ള സിപിഎം-പോലീസ് കൂട്ടുകെട്ടിന്റെ വേട്ടക്കെതിരെ, സാജന്റെ കുടുംബത്തിന് നീതിക്കായ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള സ്‌നേഹ സാന്ത്വനയാത്ര 26 വെള്ളിയാഴ്ച നടക്കും.

വളപട്ടണം സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും സാജന്റെ ജന്മദേശമായ അരയമ്പത്തേക്ക് നടക്കുന്ന യാത്ര കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പി.ടി.തോമസ് എം.എല്‍.എ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധ ധര്‍ണ്ണ 27ന് ശനിയാഴ്ച നടക്കും.

Congress

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത പ്രഖ്യാപനത്തിന് ശേഷം ദിനംപ്രതി സ്ഥാപനത്തെ തകര്‍ക്കുന്ന സമീപനത്തിനെതിരെയും, ആശുപത്രിയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതക്ക് എതിരെയുമാണ് പരിയാരം മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ധര്‍ണ്ണാ സമരം സംഘടിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+