കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എക്സൈസ് ഡ്രൈവറുടെ മരണം: ചികിത്സാ പിഴവാണെന്ന് ആരോപണം: പോലീസ് സ്റ്റേഷനു മുൻപിൽ കോൺഗ്രസ് ധർണ്ണ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചികിത്സ നിഷേധിക്കപ്പെട്ടു മരിച്ച ബ്ളാത്തൂർ കിടാരൻകുന്ന് സ്വദേശിയും മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫിസിലെ ഡ്രൈവറുമായ പി കെ സുനിൽകുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ മുഹമ്മദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റി ഇരിക്കൂർ പോലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കർണാടക കൊറോണ വൈറസ് ഭീതിയിൽ: 24 മണിക്കൂറിനുള്ളിൽ 918 പുതിയ രോഗികൾ, ബെംഗളുരുവിൽ 596 കേസുകൾ!! കർണാടക കൊറോണ വൈറസ് ഭീതിയിൽ: 24 മണിക്കൂറിനുള്ളിൽ 918 പുതിയ രോഗികൾ, ബെംഗളുരുവിൽ 596 കേസുകൾ!!

സുനിൽകുമാറിന്റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും സഹോദരനു ജോലി നൽകണമെന്നും സുനിൽകുമാറിന്റെ മരണത്തിനു ഉത്തരവാദിയാവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേൽ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കു കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിവേദനം നൽകി. ഇതിനിടെ സുനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അനാസ്ഥയ്ക്കെതിരെ ഡി.സി.സി പ്രസിഡന്റ് സതിശൻ പാച്ചേനി അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

 excisedriver-

സുനിലിന്റെ ചികിത്സയില്‍ അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പകല്‍ പോലെ വ്യക്തമായിരിക്കുകയാണെന്നും സുനിലിന് കോവിഡ് ഉണ്ടായിരുന്നില്ലെന്ന പുതിയ പരിശോധനാ റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ടുദിവസം കൊണ്ട് സുനില്‍കുമാര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ കിട്ടിയിട്ടില്ലെന്ന് സുനില്‍ ഫോണ്‍ മുഖാന്തിരം കുടുംബാംഗങ്ങളോട് പറഞ്ഞത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. നിരവധി വിലപ്പെട്ട ജീവനുകള്‍ ചികിത്സാ പിഴവ് മൂലം നഷ്ടപ്പെട്ടിട്ടും പൊതു പ്രവര്‍ത്തകര്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോഴും മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്യാറുള്ളത്.

സുനിലിന് കോവിഡ് ഉണ്ടെന്ന് പറയുകയും പിന്നീട് ഇല്ലെന്ന് പറയുകയും ചെയ്തതിലെ വൈരുദ്ധ്യം ആശുപത്രി അധികൃതര്‍ ജനങ്ങളോട് വ്യക്തമാക്കേണ്ടതാണ്. മരണത്തിന് കോവിഡ് അല്ല കാരണമെന്ന് വ്യാപകമായി ജനങ്ങളിലുണ്ടായ സംശയം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സുനിലിന് കോവിഡ് ഇല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന സ്ഥിതിക്ക് മരണത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ അധികൃതര്‍ തയ്യാറാകേണ്ടതാണ്. ചികിത്സാ നിഷേധം ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് നടത്തിയ ഉന്നതതല അന്വേഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. സുനിലിന്റെ കുടുംബത്തെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ ഉടന്‍ നഷ്ടപരിഹാരം നല്കണമെന്നും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
POSITIVE STORY: സൗദിയിൽ നിന്നും മടങ്ങിയെത്തിയ യുവതി പ്രസവിച്ചു; കോവിഡ് ഫലം നെഗറ്റീവ്

കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ കൊ വിഡ് ബാധിച്ചു മരിച്ചുവെന്ന് പറഞ്ഞ എക്സൈസ് ഡ്രൈവർ പി.കെ.സുനിലിന് കൊ വിഡില്ലെന്ന് മൃതദേഹത്തിൽ നിന്നുമെടുത്ത സ്രവ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ചികിത്സാപിഴവ് ആരോപിച്ച് രംഗത്തുവന്നത്.

English summary
Congress protest over excise driver's death after tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X