കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള തീജ്വാലയാവും സമരാഗ്നി ജാഥയെന്ന് കെ സുധാകരന്‍
കണ്ണൂര്‍: കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ക്കെതിരെയുള്ള തീജ്വാലയായിരിക്കും സമരാഗ്‌നിജാഥയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കണ്ണൂരില്‍ ഫെബ്രുവരി 10ന് നടക്കുന്ന സമരാഗ്‌നി ജാഥയുടെ നടത്തിപ്പിനായി കണ്ണൂര്‍ സ്റ്റേഡിയും കോര്‍ണറില്‍ ഒരുക്കിയ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ ജാഥകള്‍ നാം സംഘടിപ്പിച്ചിട്ടുണ്ട്. ഇതുപോലൊരു പേരിട്ട ഒരു യാത്ര ആദ്യമായിട്ടാണ്. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിച്ച് മുന്നോട്ട് പോകുമ്പോള്‍ കാഴ്ചക്കാരായി മാറി നില്‍ക്കാന്‍ നമ്മള്‍ക്ക് സാധിക്കില്ല. ജനകീയ വിഷയങ്ങള്‍ മുന്നില്‍ ഉയര്‍ത്തിയുള്ള ജാഥ കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് തലസ്ഥാനത്ത് എത്തുമ്പോള്‍ ഒരു തീജ്വാലയായി മാറുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമാണ് ഭരണം നിര്‍വ്വഹിക്കുന്നത്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി നേരിടുന്നു. എതിര്‍ക്കുന്നവരെ ശരിയാക്കുന്ന സമീപനമാണ് സര്‍ക്കാരുകളുടേതെന്നും അതിനാല്‍ ഒരു ജനകീയ പോരാട്ടമായി മാറും ജാഥയെന്നും സുധാകരന്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങിയ കെ.സുധാകരന്‍ കണ്ണൂര്‍ ജില്ലയിലെ പരിപാടികളിലാണ്ആദ്യമായി പങ്കെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ സുധാകരനെ പ്രവര്‍ത്തകരും നേതാക്കളും കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് സ്വീകരിച്ചു ആനയിച്ചിരുന്നു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ പി സിസി ജനറല്‍ സെക്രട്ടറിമാരായ പി എം നിയാസ്, കെ ജയന്ത് ,മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, പ്രൊഫ. എഡി മുസ്തഫ, എ. ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, കെ പ്രമോദ്, വി വി പുരുഷോത്തമന്‍, ശ്രീജ മഠത്തില്‍, കെ സി മുഹമ്മദ് ഫൈസല്‍, അഡ്വ. റഷീദ് കവ്വായി, പി മുഹമ്മദ് ഷമ്മാസ് ,ടി ജയകൃഷ്ണന്‍,എം കെ മോഹനന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications