കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് കര്‍ഷക സമരത്തിന്റെ കാലം, കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതുണ്ടെന്ന് കെ സുധാകരന്‍!!

Google Oneindia Malayalam News

കണ്ണൂര്‍: കര്‍ഷക സമരങ്ങളുടെ ഈ കാലത്ത് കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ജനങ്ങളും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും ആഗ്രഹിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. പുതുതലമുറയുടെ വിശ്വാസം നേടി, അവരെ മുന്നില്‍ നിന്ന് നയിക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ദ്വിദിന പഠന ക്യാമ്പ് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

എല്ലാവരുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വാസം നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറണം. കോണ്‍ഗ്രസ് അജയ്യതയെ ചോദ്യം ഇന്നും ആര്‍ക്കും സാധിക്കില്ല. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യയിലെ പ്രതിപക്ഷം കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ആ രീതിയിലേക്കാണ് കോണ്‍ഗ്രസ് ഇനി മാറേണ്ടതെന്നും, വിശ്വാസ്യത നേടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സുധാകരന്‍ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. സ്വന്തം ജില്ല സംരക്ഷിക്കാന്‍ പോലും പ്രമുഖര്‍ക്ക് സാധിച്ചില്ലെന്നും, മുഖ്യമന്ത്രിയാവാന്‍ മോഹമുള്ളവര്‍ സ്വന്തം മണ്ഡലമെങ്കിലും സംരക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റായി അദ്ദേഹത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഡിസിസികളില്‍ പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ ജനപ്രീതിയില്‍ മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് സുധാകരന്‍ ഇതിന് മറുപടിയായി പറഞ്ഞിരുന്നു.

്അതേസമയം ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തന സമിതിയിലും സുധാകരന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പത്തംഗ സമിതിയാണ് ഇത്. കണ്ണൂരില്‍ കോണ്‍ഗ്രസ് നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയത് സുധാകരന്റെ മികവിലായിരുന്നു. കോണ്‍ഗ്രസ് ഇത്തവണ നേടിയ ഏക കോര്‍പ്പറേഷനും കണ്ണൂരിലാണ്.

English summary
congress should revive istelf and will lead opposition says k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X