Get Updates
Get notified of breaking news, exclusive insights, and must-see stories!

കേളകത്തെ കർഷക ആത്മഹത്യ: കോൺഗ്രസ് പ്രവർത്തകർ കാർഷിക വികസന ബാങ്ക് ഉപരോധിച്ചു

കണ്ണൂർ: കേളകത്തിനടുത്തെ കൊളക്കാടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാങ്ക് ഉപരോധിച്ചു. ഇരിട്ടി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പേരാവൂര്‍ ശാഖയ്ക്ക് മുന്നില്‍ നടന്ന ഉപരോധ സമരം ഡിസിസി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.

കൊളക്കാടിലെ കര്‍ഷകന്‍ കുഴിയാനി മറ്റത്തില്‍ ആന്‍ഡ്രൂസ് ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പേരാവൂരിലെ ഇരിട്ടി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പേരാവൂര്‍ ശാഖ ഉപരോധിച്ചത്.

farmersuicide-15

പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രകടനത്തോടെ എത്തിയ പ്രവര്‍ത്തകരെ ബാങ്കിന് മുന്നില്‍ പേരാവൂര്‍ പോലീസ് തടഞ്ഞു. സന്തോഷ് പെരേപ്പാടന്‍, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, പി.സി രാമകൃഷ്ണന്‍, ശ്രീകുമാര്‍ കൂടത്തില്‍, സുരേഷ് ചാലാറത്ത്, സെലിന്‍മാണി, ബിനോയി ജോര്‍ജ്, വിജയന്‍ മനങ്ങാടന്‍, സി.എം മാണി, ബാബു പൂന്തറ തുടങ്ങിയവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+