കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടങ്കാളി സമരത്തിന് പിൻതുണയുമായി കോൺഗ്രസ് നേതാക്കളെത്തി: ബംഗാൾ ആവർത്തിക്കുമെന്ന് സതീശൻ പാച്ചേനി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ടങ്കാളി സമരത്തിന് പിൻതുണയുമായി കോൺഗ്രസ് നേതാക്കളെത്തി. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ചെ​യ്ത​തു​പോ​ലെ വ​യ​ലു​ക​ൾ കു​ത്ത​ക​ക​ള്‍​ക്കു തീ​റെ​ഴു​തി കൊ​ടു​ക്കാ​നാ​ണ് ഇ​ട​തു​നീ​ക്ക​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി സമരവേദിയിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു. ക​ണ്ട​ങ്കാ​ളി​യി​ല്‍ നെ​ല്‍​വ​യ​ല്‍ നി​ക​ത്തി പെ​ട്രോ​ളി​യം സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടുള്ള അനിശ്ചിതകാല സത്യാഗ്രഹ സമരത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നം മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആരംഭിച്ചത്.

ഭവനമേഖലക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പാക്കേജ്: 10000 കോടി നൽകുന്നത് കേന്ദ്രസർക്കാർ!!ഭവനമേഖലക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പാക്കേജ്: 10000 കോടി നൽകുന്നത് കേന്ദ്രസർക്കാർ!!

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ഇ​ന്ത്യോ​നേ​ഷ്യ​യി​ലെ കു​ത്ത​ക​ക​ള്‍​ക്കു കൊ​ടു​ക്കാ​നാ​യി പാ​വ​ങ്ങ​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തി. എ​ന്നാ​ല്‍ കേ​ര​ളം പ്ര​ബു​ദ്ധ​മാ​ണ്. വ​ള​രെ​യ​ധി​കം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​ത്. വ​ള​രെ​യ​ധി​കം ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണു പ​രി​സ്ഥി​തി സ്‌​നേ​ഹി​ക​ള്‍ സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ല്ലാ​തെ ഈ ​സ​മ​രം വി​ക​സ​ന​ത്തി​നു തു​ര​ങ്കം​വ​യ്ക്കാ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

kandankali-1

വി​ക​സ​ന​ത്തി​നു മ​നു​ഷ്യ​മു​ഖ​മാ​ണു വേ​ണ്ട​ത്. ജ​ന​ങ്ങ​ള്‍​ക്കു ദു​രി​തം സ​മ്മാ​നി​ക്ക​ല​ല്ല വി​ക​സ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഭാ​വി​യി​ലും ഇ​വി​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ള്‍​ക്കു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി ആ​ര്‍​സി​ഇ​പി ക​രാ​റി​ല്‍​നി​ന്നും പി​ന്‍​വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തു ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ശ​രി​യേ​തെ​ന്നു ക​ണ്ടെ​ത്തി അ​തി​ന്‍റെ കൂ​ടെ നി​ല്‍​ക്ക​ലാ​ണു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ക​ട​മ​യെ​ന്ന​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ് ഈ ​സ​മ​ര​ത്തി​നു​ള്ള പി​ന്തു​ണ ഒ​ന്നു​കൂ​ടി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​ജ​യ​രാ​ജ്, എ.പി നാ​രാ​യ​ണ​ന്‍, ഡി കെ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​രും പാച്ചേനിയോടൊപ്പമുണ്ടായിരുന്നു'

English summary
Congress supports kandan-Kali strike in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X