നഗരസഭാ വൈസ് ചെയർമാനെ കോൺഗ്രസ് പുറത്താക്കി: തളിപ്പറമ്പ് നഗരസഭയിൽ ഭരണ പ്രതിസന്ധി
തളിപ്പറമ്പ് :നഗരസഭ ചെയർമാനെ കോൺഗ്രസ് പുറത്താക്കിയതോടെ തളിപ്പറമ്പ് നഗരസഭയിൽ ഭരണ പ്രതിസന്ധി രൂക്ഷം. പ്രമുഖ നേതാവായ കല്ലിങ്കൽ പത്മനാഭനെയാണ് കോൺഗ്രസ് പുറത്താക്കിയത്. അതേസമയം മുസ്ലിം ലീഗ് വിമത വിഭാഗത്തിനൊപ്പം പത്മനാഭനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചേർന്നതോടെ എപ്പോൾ വേണമെങ്കിലും ഭരണം താഴെ വീഴുമെന്ന സാഹചര്യമാണുള്ളത്. അതിനിടെ വിമത വിഭാഗത്തെ കൂടെ നിർത്താനുള്ള അണിയറ നീക്കങ്ങൾ സിപിഎം ശക്തമാക്കിയിട്ടുണ്ട്.
പത്മനാഭന്റെ വരവ് തളിപ്പറമ്പ് നഗരസഭയിലെ മുന്നണി ബലാബലം തന്നെ മാറ്റി മറിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. അതേസമയം സിപിഎമ്മിലോക്ക് പോകുമോയെന്ന ചോദ്യത്തിന് തന്നോടൊപ്പമുള്ളവരുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് പത്മനാഭൻ പ്രതികരിച്ചു.

കെ.പി.സി.സി നിർദ്ദേശിച്ചിട്ടും ഇരട്ടപദവി ഒഴിയാത്തതിനെ തുടർന്നാണ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാനും സഹകരണ ബാങ്ക് പ്രസിഡന്റുമായ കല്ലിങ്കീൽ പത്മനാഭനെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സസ്പെൻഡ് ചെയ്തത്.പ്രസിഡന്റ് സ്ഥാനത്തിരുന്ന് പാർട്ടി അറിയാതെ ബാങ്കിൽ നിയമനം നടത്തിയതിനും കൃത്യമായ വിശദീകരണം നൽകാത്തതുമാണ് നടപടിക്ക് പിന്നാലെ യഥാർത്ഥ കാരണമെന്നാണ് സൂചന. തളിപ്പറമ്പ്
സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളിൻമേലുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ പ്രസിഡണ്ട്, ഡയറക്ടർ എന്നീ സ്ഥാനങ്ങൾ രാജിവെക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിയും മുൻ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനിയും കല്ലിങ്കീൽ പത്മനാഭന് നിർദേശം നൽകിയിരുന്നു.ഡിസിസിയിൽ നിന്നും നൽകിയ കത്തിനു തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.
Recommended Video
കഴിഞ്ഞ നാല് വർഷത്തോളമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടും മറ്റു ക്രമക്കേടുകൾ സംബന്ധിച്ചും നിരവധി പരാതികൾ മണ്ഡലം ബ്ലോക്ക് ഭാരവാഹികളിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ബാലകൃഷ്ണൻ മാസ്റ്റർ, എം പി വേലായുധൻ എന്നിവരെ പരാതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. സമഗ്രമായ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് ഗൗരവതരവും ബാങ്കിൻറെയും പാർട്ടിയുടേയും സുഗമായ മുന്നോട്ടുപോക്കിന് തന്നെ ഭീഷണിയാണെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിക്ക് ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്തത്.












Click it and Unblock the Notifications