Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോരാട്ടം പഴംപൊരിയിലൂടെയാണോ സഖാവേ'; മന്ത്രി റിയാസിന് ട്രോള്‍, തട്ടുകട ചിത്രം വൈറല്‍

കണ്ണൂര്‍ : ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം തട്ടുകടയില്‍ കയറി പഴംപൊരിയും ചായയും കഴിക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കണ്ണൂര്‍ ജില്ലയിലെ ദേശീയപാതയുടെ പുരോഗതി വിലയിരുത്താന്‍ എത്തയതായിരുന്നു ഉദ്യോഗസ്ഥര്‍. മലയാളികളല്ലാത്ത ഉദ്യോഗസ്ഥര്‍ക്കായിരുന്നു മന്ത്രി കേരളത്തിലെ തട്ടുകട വിഭവങ്ങളായ പഴംപൊരി പരിചയപ്പെടുത്തിയത് .

1

വടകര മുതല്‍ പയ്യന്നൂര്‍ വരെയുള്ള ദേശീയപാതയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അതേസമയം, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പപരിഹാസവുമായി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബദല്‍ പഴംപൊരിയോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസുകാരുടെ പരിഹാസം.

2

കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി തട്ടുകടയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം ഇടതുപ്രൊഫൈലുകള്‍ പരിഹസിച്ച് പ്രചരിപ്പിക്കാറുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത്. നേരത്തെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഡി വൈ എഫ് ഐ ബാനറുകള്‍ സ്ഥാപിച്ചിരുന്നു.

3

അതേസമയം, ചിത്രം വൈറലായതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്തെത്തി. പോരാട്ടം പഴംപൊരിയിലൂടെയാണോ? സഖാവേ ചുമ്മാ ചോദിച്ചതാ എന്നാണ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4

ചിത്രത്തെ ട്രോളി കോണ്‍ഗ്രസ് സൈബര്‍ ടീമും രംഗത്തെത്തി. രാഹുല്‍ ഗാന്ധി തട്ടുകടയില്‍ കയറി ചായ കുടിക്കുമ്പോള്‍ ട്രോളിയിരുന്ന സഖാക്കള്‍ ഇന്ന് കിടന്നു ന്യായീകരിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

5

നിങ്ങളുടെ അവസ്ഥ ഓര്‍ത്തിട്ട് നിങ്ങളോട് ഒന്നേ പറയാനുള്ളൂ ഇവരെല്ലാം മനുഷ്യരാണ് നമ്മളെപ്പോലെ തന്നെ അതുകൊണ്ട് എല്ലാത്തിനും കിടന്നു വിമര്‍ശിക്കുകയും ട്രോളുകയും ചെയ്യുമ്പോള്‍ ഒരല്പം ഓര്‍ക്കുന്നത് നല്ലതാണ്..വെറുതെയല്ല നിങ്ങളെ കമ്മികള്‍ എന്ന് വിളിക്കുന്നത്- കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+