Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്‍ഡോസര്‍രാജിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

ശക്തമായ ജനകീയ പ്രതിഷേധം നില നില്‍ക്കെ ഞായറാഴ്ച്ച ഉച്ചയോടെ വീണ്ടും ബുള്‍ഡോസറിന്റെ സഹായത്തോടെ വീടുകളുടെ മതില്‍ കൂട്ടത്തോടെ പൊളിക്കുകയുണ്ടായി.

CONGRESS

കണ്ണൂര്‍: പയ്യന്നൂരില്‍ വികസനത്തിന്റെ പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു മതില്‍ ഇടിച്ചു നിരത്തപ്പെടുകയും സ്ഥലം നഷ്ടപ്പെടുന്നവരുടെ വിഷയം ഏറ്റെടുത്ത് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ പ്രശ്നം രാഷ്ട്രീയ പോരിലേക്ക് നീങ്ങുന്നു. റോഡുവികസനത്തിന്റെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

റോഡ് വികസനത്തിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി കോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത അഡ്വ: മുരളി പള്ളത്തിന്റെ വാഹനങ്ങളും വീടും അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോറോം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുമ്പ മുതല്‍ കാനായി മുതിയലം വഴി മാതമംഗലത്ത് എത്തിച്ചേരുന്ന 12 മീറ്റര്‍ റോഡിന്റെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടാണ് സിപിഎം സ്ഥല ഉടമകള്‍ക്കു നേരെ അക്രമമഴിച്ചുവിടുന്നത്. എല്ലാവരും സഹകരിച്ച നടത്തേണ്ട ഒരു പദ്ധതിയാണ് പയ്യന്നുര്‍ എം.എല്‍. എ.യുടെ പിടിപ്പുകേട് കൊണ്ട് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് .ജനകീയ സമിതി എന്ന പേരില്‍ സിപിഎം അക്രമികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അഞ്ചോളം വീടുകളുടെ മതില്‍ പൊളിക്കുകയുണ്ടായി.

ശക്തമായ ജനകീയ പ്രതിഷേധം നില നില്‍ക്കെ ഞായറാഴ്ച്ച ഉച്ചയോടെ വീണ്ടും ബുള്‍ഡോസറിന്റെ സഹായത്തോടെ വീടുകളുടെ മതില്‍ കൂട്ടത്തോടെ പൊളിക്കുകയുണ്ടായി. കോടതിയുടെ ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കെ അതിന് സംരക്ഷണം നല്‍കേണ്ട പോലീസും അക്രമകാരികള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു.

വികസനത്തിന് വേണ്ടി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് ന്യായമായി ലഭിക്കേണ്ട നഷ്ട പരിഹാര തുക നല്‍കുന്നതിന് പകരം ഗുണ്ടകളെ അണി നിരത്തി ആക്രമിക്കുകയല്ല വേണ്ടത് . ഇത്തരം തെമ്മാടിത്തം അവസാനിപ്പിക്കാന്‍ സിപിഎം, ഇനിയെങ്കിലും തയ്യാറാവണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+