കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ സാമ്പത്തികബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കും: മുല്ലപ്പള്ളി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചെറുപുഴയില്‍ ജീവനൊടുക്കിയ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ ആദ്യ ഗഡു ഉടന്‍ കൈമാറുമെന്നും പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജോസഫിന്റെ ചെറുപുഴയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര മന്ത്രാലയത്തില്‍ കൈക്കൂലി ഇടപാട്; 16 ലക്ഷവുമായി ഉദ്യോഗസ്ഥന്‍ പിടിയില്‍ആഭ്യന്തര മന്ത്രാലയത്തില്‍ കൈക്കൂലി ഇടപാട്; 16 ലക്ഷവുമായി ഉദ്യോഗസ്ഥന്‍ പിടിയില്‍

കെ. കരുണാകരന്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ട്രസ്റ്റിന്റെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പഠിക്കുന്നതെ ഉള്ളൂ. മൂന്നംഗ സമിതി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യസന്ധമായും സുതാര്യമായും കേസന്വേഷിക്കണമെന്നാണ് സമിതിയോട് താന്‍ പറഞ്ഞിട്ടുള്ളത്. കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങളുണ്ടായത്. കരാര്‍ തുകയായ ഒരു കോടി 40 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ജോസഫ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെടുത്ത നിലപാട്.

joseph122-1

എന്നാല്‍, കഴിഞ്ഞ ദിവസം ജോയിയുടെ കുടുംബാംഗങ്ങളെയും ട്രസ്റ്റിലുള്ള ആളുകളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഒരു സമവായത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. അതേസമയം, ടി സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പ് ജോയിയുടെ വീട്ടില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് ജോയിയുടെ മകന്‍ ഡെന്‍സ് കത്ത് എഴുതിയിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോയിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു ഡെന്‍സിന്റെ കത്ത്.കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് ചെറുപുഴ. കരാറുകാരന്റെ ആത്മഹത്യവിഷയമാക്കി ഇവിടെ സി.പി. എം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

English summary
Congress will take over Joseph's credit issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X