Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മണിക്കൂറുകളോളം റോഡിലിരുത്തിയതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് പ്രതികാര നടപടി തുടരുന്നതായി ആരോപണം.രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചു ഹെഡ്‌പോസ്റ്റ് ഓഫീസ്മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പൊലിസ് ജയില്‍ പ്രവേശിപ്പിക്കാതെ പൊലിസ് ബോധപൂര്‍വ്വം മണിക്കൂറുകളോളം നടുറോഡിലിരുത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുളളത്. കണ്ണൂര്‍ കോടതി റിമാന്‍ഡു ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലില്‍ ഇടംകിട്ടാത്തതില്‍ പ്രതിഷേധിച്ചു തെക്കിബസാര്‍ സബ്ജയിലിനു മുന്‍പിലെ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.

congress

സബ് ജയിലിലേക്ക് അയക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് സ്പെഷ്യല്‍ സബ് ജയിലില്‍ പ്രവേശിപ്പിച്ചതോടെയാണ് രാപകല്‍ നീണ്ട സമരത്തിന് വിരാമമായത്. പത്തൊമ്പതു പ്രവര്‍ത്തകരാണ് സ്പെഷ്യല്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ വനിതാ ജയിലിലടച്ചു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഡി.സി.സിഓഫീസില്‍ നിന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് പുറപ്പെട്ടത്. ഉദ്ഘാടനത്തിനിടെ സംഘര്‍ഷവും ലാത്തിചാര്‍ജുമുള്‍പ്പെടെ അക്രമാസക്തമായി സമരം മാറുകയായിരുന്നു.

നിരവധി പ്രവര്‍ത്തകര്‍ക്കും പൊലിസുകാര്‍ക്കും പരുക്കേറ്റിരുന്നു. 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ടു ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കും മുന്‍പ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കവെ പലര്‍ക്കും എക്സറേയുള്‍പ്പെടെ ടെസ്റ്റുകള്‍ വേണ്ടി വന്നു.

അറസ്റ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അന്നേ ദിവസം രാത്രി പത്തര കഴിഞ്ഞിരുന്നു. റിമാന്‍ഡ് ചെയ്ത പത്തുപേരെ സബ് ജയിലേക്ക് അയക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. അതു കഴിഞ്ഞ് വീണ്ടും മെഡിക്കല്‍ സ്‌ക്രീനിങിന് മുഴുവനാളുകളെയും ആശുപത്രിയിലെത്തിച്ച ശേഷം സബ് ജയിലിന്റെ കവാടത്തിലെത്തിച്ചപ്പോള്‍ മാത്രമാണ് അവിടെ ഇത്രയും പേരെ പാര്‍പ്പിക്കാന്‍ സ്ഥലപരിമതിയുണ്ടെന്ന കാര്യം കൂടെയുളള പൊലിസുകാര്‍ അറിയുന്നത്.

ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പൊലിസിനെതിരെ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു അര്‍ധരാത്രിയ്ക്ക് ഇത്രയും പ്രതികളെ എന്തു ചെയ്യണമെന്നറിയായെ പൊലിസ് തീരുമാനമെടുക്കുന്നത് അറിയുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറക്കമിളച്ചു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കോടതിയും പൊലിസും ജയിലുമെല്ലാം അധികാര കേന്ദ്രങ്ങളെന്ന നിയലില്‍ അനിവാര്യമായി ഉണ്ടാക്കിയെടുക്കേണ്ട ഏകോപനത്തില്‍ ഗുരുതരമായ വീഴ്ച്ചയുണ്ടായതാണ് ഇങ്ങനെയൊരു സാഹചര്യത്തിന് വഴിവെച്ചത്.

ഒടുവില്‍ മജിസ്ട്രേറ്റേിനെ വിളിച്ചുണര്‍ത്തി റിമാന്‍ഡ് ഓര്‍ഡറില്‍ ജയിലിന്റെ പേര് മാറ്റി അതുമായി എത്തിയ പൊലിസ് പ്രവര്‍ത്തകരെ സ്പെഷ്യല്‍ സബ്ജയിലിലെത്തിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

സംഭവത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹെഡ്പോസ്്റ്റ് ഓഫീസ്മാര്‍ച്ചിനി െവ്യാപകമായ സംഘര്‍ഷമാണുണ്ടായത്. ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഏതാനും പൊലിസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+