Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് കണ്ണുരില്‍ ആവേശകരമായ സ്വീകരണം

കണ്ണൂര്‍: മോന്‍സണ്‍ മാവുങ്കലിനൊപ്പം തട്ടിപ്പു കേസില്‍ പൊലിസ് പ്രതി ചേര്‍ത്തു അറസ്റ്റു ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കണ്ണൂരില്‍ പ്രവര്‍ത്തകരുടെ ആവേശകരമായ സ്വീകരണം. ശനിയാഴ്ച്ച വൈകുന്നേരം ആറു മണിയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനില്‍ വന്നിറങ്ങിയ കെ.സുധാകരനെ സ്വീകരിക്കാന്‍ നുറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയിരുന്നു.

പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ.സുധാകരനെ ഡി.സി.സി അധ്യക്ഷന്‍ അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്, കണ്ണര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹന്‍, സണ്ണി. ജോസഫ് എംഎല്‍എ എന്നിവര്‍ ഖദര്‍ ഷാള്‍ അണിയിച്ചു കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് പടുകൂറ്റന്‍ പ്രകടനത്തിന്റെ അകമ്പടിയോടെ ആനയിച്ചു.

sudhakaran-congress

കള്ളകേസുകളില്‍ കുടുക്കി കേരളത്തിലെ പ്രതിപക്ഷത്തെ തകര്‍ക്കാമെന്ന പിണറായി വിജയന്റെയും കൂട്ടരുടെയും വ്യാമോഹം വിലപ്പോവില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിലും വലിയ വെല്ലുവിളികളെ അതിജീവിച്ച നേതാവാണ് കെ സുധാകരന്‍, കെ സുധാകരന്റെ വ്യക്തിത്വം തകര്‍ത്ത് രാഷ്ട്രീയമായി ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്തും സംരക്ഷിച്ച ചരിത്രമാണ് കെ സുധാകരനെന്ന നേതാവിനുള്ളതെന്ന് സിപിഎം മറക്കേണ്ട. അത് ഇനിയും തുടരും.

അഴിമതി ആരോപണങ്ങളിലും കമ്മീഷന്‍ ഇടപാടുകളിലും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും മാഫിയ ഇടപാടുകളിലും കളങ്കപ്പെട്ടു നില്‍ക്കുന്ന സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് സുധാകരനോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ആവശ്യമില്ല. കണ്ണൂരില്‍ അധോലോക ഇടപാടുകാരില്‍ നിന്ന് കമ്മീഷന്‍ പറ്റുന്ന സിപിഎം നേതാക്കള്‍ക്ക് സുധാകരനെതിരെ സംസാരിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത്.

തുടര്‍ ഭരണത്തിന്റെ മറവില്‍ കിട്ടുന്നതെല്ലാം കൈയ്യിട്ടുവാരി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം നേതൃത്വം വിവാദങ്ങളില്‍ നിന്നും വഴിതിരിച്ച് വിടാന്‍ നടത്തുന്ന നാടകങ്ങള്‍ പൊതു സമൂഹം തിരിച്ചറിയും കെ സുധാകരന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി നിലകൊള്ളുമെന്നും രാഷ്ട്രീയമായി അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കള്ളകേസില്‍ കുടുക്കി സുധാകരനെ ജയിലിലടക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും കള്ളന്‍മാര്‍ക്കും കൊലയാളികള്‍ക്കും വ്യാജന്‍മാര്‍ക്കും തണലേകുന്ന പോലീസാണ് സംസ്ഥാനത്തുള്ളത്. ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ മറച്ച് വെക്കുന്നതിന് വേണ്ടിയുള്ള എല്ലാ കുല്‍സിത നീക്കങ്ങളും ചെറുക്കുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+