കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിൽ സുധാകരവിഭാഗം എ വിഭാഗം യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചു: രണ്ട് പ്രവർത്തകർക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നേതൃത്വം നൽകുന്ന സഹ സമരജാഥ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ എ ഗ്രൂപ്പുകാരായ ഇരു സംഘടനകളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരെ സുധാകരന്‍ വിഭാഗക്കാര്‍ തല്ലിച്ചതച്ചു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍ (32), കെഎസ്യു പ്രസിഡന്റ് നവനീത് വെള്ളിക്കീല്‍ (21) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ജനുവരി 31 മുതല്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെയടക്കം ബാധിക്കുമെന്ന് മുന്നറിയിപ്പ്!ജനുവരി 31 മുതല്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെയടക്കം ബാധിക്കുമെന്ന് മുന്നറിയിപ്പ്!

കണ്‍വെന്‍ഷന്‍ കഴിഞ്ഞ് തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങവെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം സെക്രട്ടറി പാലക്കുളങ്ങരയിലെ ടി വിനോദ്, സിവി വരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പരാതി നല്‍കിയതായി രാഹുല്‍ ദാമോദരന്‍ അറിയിച്ചു.

congress-15

ഞായറാഴ്ച പ്രസ് ഫോറം ഹാളില്‍ നവനീതിന്റെ നേതൃത്വത്തില്‍ കെ.എസ്.യു കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു. ഇത് എ ഗ്രൂപ്പ് പരിപാടിയാക്കിയെന്ന് ആരോപിച്ച് ദിവസങ്ങൾ കഴിഞ്ഞുള്ള കണ്‍വെന്‍ഷനില്‍ സുധാകര വിഭാഗം ബഹളമുണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കണ്‍വെന്‍ഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നവനീതിനെ എതിര്‍ വിഭാഗം കൈയ്യേറ്റം ചെയ്തു. നവനീതിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് രാഹുല്‍ ദാമോദരനെ ആക്രമിച്ചത്. സുധാകരന്‍ ഗ്രൂപ്പ് നേതാക്കളായ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കല്ലിങ്കല്‍ പത്മനാഭന്‍ എന്നിവരുടെയും മറ്റും കണ്‍മുന്നിലാണ് അക്രമം നടന്നത്. ഇരു നേതാക്കളെയും തല്ലിച്ചതക്കുന്നത് തടയാന്‍ ശ്രമിക്കാതെ അവര്‍ നോക്കി നിന്നതായും എ വിഭാഗം നേതാക്കള്‍ ആരോപിച്ചു.

English summary
Congress youth congress clash in Thalipparambu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X