കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂരില്‍ അശാന്തി പടരുന്നു: കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

Google Oneindia Malayalam News

പാനൂര്‍: ചെറിയ ഒരിടവേളയ്ക്കു ശേഷം പാനൂരില്‍ രാഷ്ട്രീയ അക്രമങ്ങളുടെ അശാന്തി പടരുന്നു. ആര്‍എസ്എസുകാരെന്ന് ആരോപിക്കുന്ന സംഘത്തിന്റെ വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ കോണ്‍ഗ്രസ് നേതാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുകാലുകള്‍ക്കും വെട്ടേറ്റതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ നിന്നും മാറ്റിയത്.

കോണ്‍ഗ്രസ് നേതാവിനെതിരെ അക്രമം നടന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

1

പാനൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന് നേരെയാണ് തിങ്കളാഴ്ച്ച രാത്രി അക്രമം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയില്‍ വെച്ചു ഹാഷിം അക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു കഴിഞ്ഞ ദിവസം പന്ന്യനൂര്‍ കുരുംബക്കാവ് ക്ഷേത്ര പരിസരത്ത് കോണ്‍ഗ്രസ് - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹാഷിമിന് നേരെ അക്രമം നടന്നതെന്ന് പൊലിസ് കരുതുന്നു. പ്രദേശത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

സംഭവത്തില്‍ പാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പന്ന്യന്നൂര്‍ കുരുംബക്കാവ് ക്ഷേത്രോത്സവത്തിനിടെയാണ് ഞായറാഴ്ച്ച രാത്രി അക്രമം നടന്നത്. ക്ഷേത്രോത്സവ സ്ഥലത്ത് ബോര്‍ഡ് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതിനെ തുടര്‍ന്ന് ആര്‍എസ്എസ് ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സിടികെ അനീഷ്, മണ്ഡല്‍ കാര്യവാഹക് അതുല്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു.

അനീഷിന്റെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ സഹോദരിയുള്‍പ്പെടെയുള്ളവര്‍ക്കും പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനും മര്‍ദ്ദനമേറ്റു ഇയാള്‍ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ പാനൂരില്‍കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമം നടന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അഞ് ജാതര്‍ കോണ്‍ഗ്രസ് ബുത്ത് പ്രസിഡന്റായ

രാജിവിന്റെ പൂക്കോം വലിയാണ്ടി പീടികയിലെ വീടിന് നേരെ അക്രമം നടത്തിയത്. അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ത്തു. പാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ മുപ്പത്തി ആറാം വാര്‍ഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് വീട്ടുകാര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങളിലെത്തിയ സംഘമാണ്

.അക്രമത്തിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. ബഹളം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വീടിനു പുറത്തു വരുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് ഉത്സവത്തിനിടെ ആര്‍എസ്എസ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ആര്‍എസ്എസ് നേതാവായ അനിഷ്, അതുല്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തനായ സന്ദീപിനും പരുക്കേറ്റിരുന്നു. അക്രമം നടന്ന രാജീവന്റെ പൂക്കോം വലിയാണ്ടി പീടികയിലെ വീട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും മറ്റു നേതാക്കളും സന്ദര്‍ശിച്ചു.

English summary
congress youth leader gets attacked in kannur's panur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X