കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ സിപിഎമ്മിന് ഷോക്ക്: കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്‍തുണ സുധാകരന്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്‌യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിമതനായ രാകേഷിന്റെ പിന്തുണയോടെയാണ് ഇടതു മുന്നണി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുന്നത്. പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങള്‍ തത്കാലം മാറ്റിവച്ച് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാനാണ് തീരുമാനമെന്ന് പി കെ രാകേഷ് പറഞ്ഞു.

നേരത്തെ കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പി കെ രാഗേഷ് കോണ്‍ഗ്രസ് വിട്ടത്. കെ സുധാകരനുമായുള്ള ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട രാഗേഷ് ഐക്യജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. രാഗേഷ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ പിന്തുണ ഇത്തവണ യു ഡി എഫിനാണെന്ന് രാഗേഷ്‌വിശദമാക്കി. നേ്‌രത്തെ സുധാകരനുമായുള്ള കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു പള്ളിക്കുന്ന് മേഖലകളില്‍നിര്‍ണായക സ്വാധീനമുള്ള പി കെ രാഗേഷ് ഇടതുപാളയത്തിലേക്കു കൂറുമാറിയത്.

pkrakesh-15558

ഇതേ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പി കെ രാഗേഷിനു നല്‍കി. കെ.സുധാകരന്‍ നേതൃത്വം നല്‍കുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇതേ തുടര്‍ന്ന് നിരന്തര സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. രാഗേഷിന്റെ പിതാവിന്റെ സ്മാരക സ്തൂപം പയ്യാമ്പലത്ത് തകര്‍ക്കുന്ന അവസ്ഥവരെയുണ്ടായി.അന്നത്തെ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലാണ് രാഗേഷിനെ സിപിഎം പാളയത്തിലേക്കെത്തിച്ചതും പിന്നീട് സംരക്ഷിച്ചതും. ഇതോടെ ഇടതു സ്വതന്ത്രനെന്ന മേല്‍വിലാസവും രാഗേഷിനുണ്ടായി. കഴിഞ്ഞ തവണ സുധാകരന്റെ തോല്‍വിക്കുകാരണമായ അവസാനത്തെ ആണിയടിച്ചത് രാഗേഷിന്റെ ഇടപെടലുകളായിരുന്നു. പള്ളിക്കുന്ന് മേഖലയില്‍ കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ മുഴുവന്‍ രാഗേഷ് ഇടതുമുന്നണിക്ക് മറിച്ചു നല്‍കി.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനി മത്സരിച്ചപ്പോഴും ഇതുതന്നെ ആവര്‍ത്തിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ സതീശന്‍ പാച്ചേനി അത്ഭുതകരമായി തോറ്റു. കടന്നപ്പള്ളി രാമചന്ദ്രന്‍ ഇവിടെ നിന്നും ജയിക്കുകയും പിന്നീട് മന്ത്രിയാവുകയും ചെയ്തു.

ഇതിനു ശേഷം രാഗേഷിനെ തിരിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താന്‍ രാഹുല്‍ഗാന്ധിക്കു പിന്‍തുണ നല്‍കുന്നതായും അതിന്റെഭാഗമായി സുധാകരന്‍ ജയിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇദംപ്രഥമായ സിപിഎം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്റെ ഭരണം തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ് രാഗേഷിന്റെ നിലപാട്. സ്വതന്ത്രനായ രാഗേഷിന്റെ പിന്‍തുണയോടെയാണ് കോര്‍പറേഷന്‍ ഭരണം സിപിഎം നിലനിര്‍ത്തുന്നത്.

English summary
Conress rebel candidate supports K sudhakaran in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X