പുല്ലൂക്കരയിൽ യുവതി കിണറ്റിൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തലശേരി: ഭര്‍തൃമതിയായ യുവതി വീട്ടുകിണറ്റില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്. ഇതിന്റെ ഭാഗമായി ചൊക്ളി പൊലിസ് സ്റ്റേഷന് പരിധിയിലെ പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലെ ഷഫ്ന ഷെറിന് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ തുടര്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
ചൊക്ളി പോലീസ് അന്വേഷിക്കുന്ന ഈ കേസ് ഇനി ജില്ലാ കൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. കേസിന്റെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളും മൊഴി പകര്‍പ്പും ചൊക്ളി പോലീസ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. കൈകള്‍ക്കും കഴുത്തിനു സമീപത്തുമാണ് മുറിവുകള്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഷഫ്നയുടെ ബന്ധുകള്‍ തലശേരി എ.സി.പിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
നേരത്തെ ഷഫ്നയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. കല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവും ബന്ധുക്കളും തന്റെ മകളെ മാനസീകമായി പീഡിപ്പിച്ചു വന്നിരുന്നതായി ആരോപിച്ചു മാതാവ് ചൊക്ലി മേനപ്രം പെട്ടിപ്പാലത്തെ ആശാരി പുളിക്കല്‍ ഷാഹിദ പരാതി നല്‍കിയിരുന്നു.
മതാചാര ചിട്ടകളോടെ ജീവിതം നയിക്കുന്ന തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. മകളുടെ ദുരൂഹ മരണത്തില്‍ തങ്ങള്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. ഷാഹിദയുടെയും സലിമിന്റെയും നാലു മക്കളില്‍ മൂന്നാമത്തെ മകളായ ഷഫ്ന ഷറിനെ (23 ഒന്നരയാഴ്ച്ച മുന്‍പ് രാവിലെ ഒമ്പതരയോടെയാണ് ചൊക്ലി പുല്ലൂക്കരയിലുള്ള ഭതൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
വിവരമറിഞ്ഞ് പാനൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിസരവാസികളാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. മകളുടെ മൃതദേഹത്തോടൊപ്പം തത്സമയം വീട്ടിലുണ്ടായ ഭര്‍ത്താവോ, മറ്റ് ബന്ധുക്കളോ വന്നില്ലെന്നും ഷാഹിദ പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.
മകള്‍ മരണത്തിന് ഇരയാവുന്നതിന്റെ തലേ ദിവസം ഭര്‍ത്താവ് റയീസ്, ഷഫ്നയെയും ഒപ്പം റയീസിന്റെ സഹോദരിയുടെ മകളെയും കൂട്ടി മുഴപ്പിലങ്ങാട് ബീച്ചില്പോയിരുന്നുവെന്നാണ് ഷാഹിദ ബീച്ചിലെ ആകാശത്തൊട്ടിലില്‍ കയറാന്‍ ഷഫ്നയെ റയിസ് നിര്ബ്ബന്ധിച്ചിരുന്നുവെങ്കിലും വഴങാതിരുന്നതിനാല് വഴക്കുണ്ടായിരുന്നതായും മാതാവ് പറയുന്നു. ബീച്ച് പരിസരത്തുള്ളവര്‍ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചതത്രെ.- നിനക്ക് ബാക്കി വീട്ടില്‍ എത്തിയിട്ട് തരാമെന്ന് റയീസ് ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് ഷാഹിദ പറഞ്ഞു.
പിറ്റേ ദിവസം രാവിലെയാണ് മകളെ കിണറ്റില്‍ മരിച്ച നിലയില്‍ കാണുന്നത്. ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ച കിണറില്‍ വെള്ളം വലിക്കുന്ന ബക്കറ്റ് ഇറക്കാന്‍ മാത്രമേ വിടവുള്ളൂ. ഇതിലൂടെ ഒരു മുതിര്‍ന്ന കുട്ടിക്ക് കിണറ്റില്‍ ചാടാനാവില്ല.. മാത്രമല്ല, മകളുടെ രണ്ട്കൈത്തണ്ടയിലും കഴുത്തിലും മുറിവുണ്ടായിരുന്നു.
കളിമുറിയില്‍ നിന്ന് രക്തപ്പാടുള്ള കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നല്ലത് പോലെ പഠിക്കുന്ന മകള്‍ക്ക് ബിരുദവും ബി.ബി.എ സര്‍ട്ടിഫിക്കറ്റുമുണ്ട്.- ഒരു ജോലിക്ക് പോവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഭര്‍ത്താവ് വിലക്കിയതിനാല്‍ പിന്തിരിയുകയായിരുന്നുവെന്ന് ഷാഹിദ പറഞ്ഞു. റയീസും ബന്ധുക്കളും ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിക്കുകയായിരുന്നു.
വിവാഹത്തിന് ശേഷം മകളെ നിരന്തരം മാനസികമായി പ്രയാസപ്പെടുത്തി. ഭതൃ വീട്ടിലെ താമസത്തിനിടയില്‍ ഒരിക്കല്‍ ഷഫ്നയുടെ സ്വര്‍ണ്ണാഭരണം കാണാതായിരുന്നു. അന്ന് ഷഫ്നയെയും മാതാവിനെയുമാണ് റയീസിന്റെ ജ്യേഷ്ട ഭാര്യ കുറ്റപ്പെടുത്തിയത്.. പോലീസില്‍ പരാതി നല്കിയപ്പോള് ആഭരണം അടിച്ചു മാറ്റിയത് ഭര്‍ത്താവിന്റെ ബന്ധു തന്നെയാണെന്ന് തിരിച്ചറിഞ്ഞതുമായി മാതാവ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ഷഫ്നയുടെ ഭര്‍ത്താവ് റയീസ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്.
ഒരു മാസം മുന്‍പാണ് അവധിക്കായി നാട്ടിലെത്തിയത്. റയീസ് - ഷഫ്ന ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ഷഫ്നയുടെ മൃതദേഹം കണ്ടെത്തിയ കിണറിനരികെ ചോരപുരണ്ട കത്തി കണ്ടെത്തിയിരുന്നു. ഇവിടെ പിടിവലി നടന്ന ലക്ഷണങ്ങളുമുണ്ട് ആ രാത്രിയില്‍ വീട്ടില്‍ എന്താണ് നടന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് മറ്റാര്‍ക്കും അറിയില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന് ഉത്തരം തേടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍പോട്ടു പോവുകയെന്നാണ് പൊലീസ് നല്കുന്ന വിവരം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications