കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റിനെതിരെ പടയൊരുക്കം!!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയതിനു പുറകെ കാസര്‍കോട് കോണ്‍ഗ്രസില്‍ ജില്ലാപ്രസിഡന്റിനെതിരെ പടയൊരുക്കം. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെങ്കിലും ഡിഡിസി പ്രസിഡന്റെിനെതിരെ കലാപക്കൊടിയുയര്‍ത്താന്‍ കാസര്‍ഗോഡ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രവര്‍ത്തകരുടെ വികാരം പാര്‍ട്ടിയെ അറിയിക്കുന്നതില്‍ ജില്ലാ നേതൃത്വം വീഴ്ച വരുത്തിയെന്നാണ്‍ ഇവരുടെ ആരോപണം.


ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 ഡിസിസി ഭാരവാഹികള്‍ സംസ്ഥാന ദേശീയ നേതൃത്വത്തിന് കത്ത് നല്‍കി. ഇതിനിടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ നാളെ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

hakkim-1552833012.j

രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വികാരം സംസ്ഥാന ദേശീയ നേതാക്കളെ അറിയിക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം.

ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ മാറ്റാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കാണിച്ച് സംസ്ഥാന ദേശീയ നേതൃത്വത്തിന് ഇവര്‍ കത്തും നല്‍കി. എന്നാല്‍ ഇത് സംബന്ധിച്ച് തന്നെ ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും ഉണ്ണിത്താന് മികച്ച സ്വീകാര്യതയാണ് ജില്ലയിലുള്ളതെന്നുമാണ് ഡിസിസി പ്രസി!ഡന്റ് ഹക്കിം കുന്നേല്‍ പറഞ്ഞു.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായഹക്കീം കുന്നില്‍ ഡിസിസി അധ്യക്ഷനായെത്തിയമ്പോഴും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. അതെ സംഘം തന്നെയാണ് ഈ പ്രതിഷേധത്തിന് പിറകില്‍. വ്യക്തി വിരോധമാണ് ഇവരുടെ പ്രതിഷേധത്തിന് കാരണമെന്നുമാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ അന്‍പതുവര്‍ഷക്കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള തനിക്കെതിരെ പരാതി ഇല്ലെന്നും നാളെ മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

ഇതിനിടെ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ എ ഗോവിന്ദനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ ബന്ധപ്പെട്ടു. പ്രതിഷേധത്തില്‍ നിന്നും പിന്മാറണമെന്നും പാര്‍ട്ടിയുമായി സഹകരിക്കണമെന്നും ചെന്നിത്തല അഡ്വ.എ ഗോവിന്ദന് മുന്നറിയിപ്പുനല്‍കി.

English summary
conspiracy against dcc president in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X