Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നു: ഇപി ജയരാജനെ വേദിയിലിരുത്തി രൂക്ഷ വിമർശനം

കണ്ണൂർ: സിപിഎം കണ്ണൂർ ഏരിയാസമ്മേളനത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനം ഉന്നയിച്ച് നേതാക്കൾ. പാലക്കാട് ഉപ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ഇപിയുടെ കട്ടൻ ചായയും പരിപ്പുവടയുമെന്ന ആത്മകഥയിലൂടെ ചില ഭാഗങ്ങൾ പുറത്തുവന്നതിലൂടെ സംഭവിച്ചതെന്ന് ചില പ്രതിനിധികൾ സംഘടനാ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഇപി ജയരാജനെപ്പോലുള്ള നേതാക്കൾ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ബിജ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച്ച നടത്തിയെന്ന് ഇപി ജയരാജൻ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത് എൽഡിഎഫിന് തിരിച്ചടിയായി. അച്ചടക്കലംഘനം നിരന്തരം നടത്തുന്ന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് സമ്മേളന പ്രതിനിധികളിൽ ചിലർ ചർച്ചയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ കോർപറേഷന്റെ വികസന വിരുദ്ധനടപടികൾക്കെതിരെ അണിചേരണമെന്നും സിപി എം കണ്ണൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർമിച്ച പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുക, പയ്യാമ്പലം ശ്മശാനത്തിലെ പരിമിതികൾ പരിഹരിക്കുക, അടച്ചിട്ട വൈദ്യുതി ശ്മശാനം പ്രവർത്തിപ്പിക്കുക, ജവഹർ സ്റ്റേഡിയം ശോച്യാവസ്ഥ പരിഹരിക്കുക, ചാൽ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുക, സിറ്റി റോഡ് ഇപ്രൂവ്മെന്റ്‌ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.

ep2-1

ചർച്ചയിൽ 35 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, കെ പി സഹദേവൻ, എം പ്രകാശൻ, കെ വി സുമേഷ് എംഎൽഎ, എൻ സുകന്യ, പി രമേശ് ബാബു, എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മുന്നുനിരത്തുനിന്ന്‌ പ്രകടനവും വളന്റിയയർ മാർച്ചും ആരംഭിച്ചു. ചാൽബീച്ചിലെ കല്ലേൻ പവിത്രൻ നഗറിൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്തു.

കെ പി സുധാകരൻ അധ്യക്ഷനായി. കെവി സുമേഷ് എംഎൽഎ, കെ ​ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം എപിജെ അബ്ദ്ദുൾ കലാം ഫൗണ്ടേഷന്റെ മികച്ച ചിത്രകാരനുള്ള രാജരവി വർമ പുരസ്കാരം നേടിയ വർ​ഗീസ് കളത്തിലിനെയും ഡോ. ഹരിത കെ ഹരീഷിനെയും ആദരിച്ചു. കെ കെ ശെെലജ ഉപഹാരം നൽകി. എ സുരേന്ദ്രൻ സ്വാ​ഗതം പറഞ്ഞു. വടക്കൻസ് കണ്ണൂരിന്റെ നാടൻപാട്ടും അരങ്ങേറി.

സിപിഎം കണ്ണൂർ ഏരിയാ സെക്രട്ടറിയായി കെപി സുധാകരനെ സമ്മേളനം തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും 23 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. പി രമേശ്ബാബു, കെ ഗിരീഷ്‌കുമാർ, പോത്തോടി സജീവൻ, പി പ്രശാന്തൻ, കെ ഷഹറാസ്, ഒകെ വിനീഷ്, കാടൻ ബാലകൃഷ്ണൻ, കൊല്ലോൻ മോഹനൻ, കെ ലത, കപ്പള്ളി ശശിധരൻ, എഎൻ സലീം, എ സുരേന്ദ്രൻ, കെവി ഉഷ, എപി അൻവീർ, കെ മോഹിനി, വി രാജേഷ്‌പ്രേം, എംടി സതീശൻ, എം ശ്രീരാമൻ, വിഷ്ണു ജയൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+