• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സൈനിക വിലക്ക്: ഭരണഘടനാ സംരക്ഷണ സമിതി മഹാറാലി സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് തുടങ്ങാനായില്ല

  • By Desk

കണ്ണൂര്‍: സൈനിക വിലക്ക് കാരണം റാലി മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റാര്‍ട്ടിങ് പോയിന്റായ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്നിലെ മൈതാനത്ത് നിന്ന് തുടങ്ങാനായില്ല. സമരക്കാര്‍ മൈതാനത്തേക്ക് പ്രവേശിക്കുന്നത് പട്ടാളം അണിനിരന്ന് തടഞ്ഞതിനാല്‍ പ്രഭാത് ജങ്ഷനിലെ വിളക്കും തറയില്‍ നിന്നാണ് റാലി തുടങ്ങിയത്. ഇന്നലെ റാലി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സമരക്കാര്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിയിരുന്നു.

ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?

എന്നാല്‍ അതിന് മുമ്പേ തോക്കുകളുമായി പട്ടാളം മൈതാനത്തിന്റെ അതിരില്‍ നിലയുറപ്പിച്ചിരുന്നു. സാധാരണ കണ്ണൂരിലെ രാഷ്ട്രീയ പാരട്ടികളും മറ്റു സംഘടനകളും നടത്തുന്നറാലികള്‍ ഇവിടെ നിന്നാണ് തുടങ്ങാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പും ഇവിടെ നിന്ന് മറ്റൊരു റാലി തുടങ്ങിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പട്ടാളം ഇത്തരമൊരു വിലക്ക് മൈതാനത്ത് ഏര്‍പ്പെടുത്തുന്നത്.

പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴിലെ സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ ആളുകള്‍ കൂടുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് പട്ടാളക്കാരുടെ വാദം. ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പട്ടാളം അധികൃതര്‍ പൊലീസിന് കത്തും നല്‍കിയിട്ടുണ്ടത്രെ. എന്നാല്‍ പൊലീസ് ഈ കാര്യം സംഘാടകരെ അറിയിച്ചിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇതിനു ശേഷം വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിയോടെ

ഭരണഘടനാ സംരക്ഷണ സമിതി കണ്ണൂരിൽ നടത്തിയ മഹാറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തുi പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.ഭരണാ ഘടനാ സംരക്ഷണ സമിതി കണ്ണൂരില്‍ നടത്തിയ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വമ്പിച്ച പോരാട്ടങ്ങളാണ് നടന്നു വരുന്നത്. മുസ്ലിംങ്ങള്‍ മാത്രല്ല നാനാജാതി മതസ്ഥര്‍ അണിനിരക്കുന്ന പ്രക്ഷോഭങ്ങളാണ് ഇന്ത്യയിലുടനീളം നടക്കുന്നത്.

വൈദേശികരോട് പടവെട്ടിയ അതേ രീതിയിലാണ് മോദിയോടുള്ള നമ്മുടെ പോരാട്ടം. ഏകാധിപത്യത്തില്‍ സ്വാതന്ത്യവും ഭരണഘടനയും കുഴിച്ചുമൂടാനുള്ള നീക്കമാണ് മോദി അമിത് ഷാ കൂട്ടുകെട്ട് നടത്തുന്നത്. എന്‍പിആര്‍, എന്‍ ആര്‍സി നടപ്പിലാക്കി മുസ് ലിംങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന മോദി ഭരണകൂടത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുറു മുറുപ്പ് തുടങ്ങിയിട്ടുണ്ട്.ജനങ്ങളെ തമ്മിലടിപ്പിച്ച് അധികനാള്‍ കേന്ദ്ര ഭരണം മുന്നോട്ട് പോകില്ല. ഇന്ത്യന്‍ ജനത ഉണര്‍ന്നതിന്റെ തെളിവാണ് രാജസ്ഥാന്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ പരാജയം. ബിജെപിക്കെതിരെ പാളയത്തില്‍ തന്നെ പട തുടങ്ങി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും മതേതര കക്ഷികളുടെ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

English summary
Constitutiosn protection Maharally exteded from fixed sopt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X