കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് നാലാം പ്ലാറ്റ്ഫോം വൈകും: തടസം പെട്രോളിയം ഡിപ്പോയെന്ന് ഡിആര്‍എം
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈനിനും നാലാം പ്ലാറ്റ് ഫോമിനും തടസം പെട്രോളിയം ഡിപ്പോകളാണെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷാമി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ഉയരുന്ന മുറവിളിയാണ് കണ്ണൂരില്‍ പിറ്റ് ലൈന്‍ വേണമെന്നത്. എന്നാല്‍ ഇതുവരെ ഈ ആവശ്യത്തോട് അനുകൂലമായി നിലപാടല്ല റെയില്‍വേ ബോര്‍ഡ് കൈക്കൊണ്ടത്.
ഇതിനിടയിലാണ് നാലാം പ്ലാറ്റ് ഫോം എന്ന ആവശ്യവും ഉയര്‍ന്നത്. എന്നാല്‍ ബിപിസിഎല്ലിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെയും ഡിപ്പോകളാണ് താവക്കരയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തായുള്ളത്. ഇവ അവിടെ നിന്ന് മാറ്റിയാല്‍ പിറ്റ് ലൈന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ക്ക് സൗകര്യം ലഭിക്കുമെന്ന നിലപാടാണ് റെയില്‍വേ അധികൃതര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്. സമീപ കാലത്തൊന്നും പിറ്റ് ലൈനും നാലാം പ്ളാാറ്റ് ഫോമും കണ്ണൂര്‍ റെയില്‍വേ സ് റ്റേഷനില്‍ യാഥാര്‍ഥ്യമാവില്ലെന്ന സൂചനയാണ് ഡിആര്‍എം നല്‍കുന്നത്.

മെമു സര്‍വിസ് തുടങ്ങുന്നത് സംബന്ധിച്ച് റാക്കിനുവേണ്ടി റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടുന്ന മുറയ്ക്ക് മെമു സര്‍വിസ് തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും ഡിആര്‍എം വ്യക്തമാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ് ഏരിയ, പ്രീപെയ്ഡ് ഓട്ടോ സംവിധാനം, ഭക്ഷണ ശാലകള്‍ എന്നിവയും ഡിആര്‍ എംപരിശോധിച്ചു. സീനിയര്‍ ഡിവിഷന് കൊമേഴ്സ്യല്‍ മാനേജര്‍ ജറിന് പി ആനന്ദും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഡിആര്‍എമ്മിന് നല്കി. ചെയര്മാന് റഷീദ് കവ്വായി, ഭാരവാഹികളായ പ്രകാശന് കണ്ണാടിവെളിച്ചം, ജി ബാബു, പി രമേശന് ജയകുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications