കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ നാലാം പ്ലാറ്റ്‌ഫോം വൈകും: തടസം പെട്രോളിയം ഡിപ്പോയെന്ന് ഡിആര്‍എം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈനിനും നാലാം പ്ലാറ്റ് ഫോമിനും തടസം പെട്രോളിയം ഡിപ്പോകളാണെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിങ് ഷാമി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ഉയരുന്ന മുറവിളിയാണ് കണ്ണൂരില്‍ പിറ്റ് ലൈന്‍ വേണമെന്നത്. എന്നാല്‍ ഇതുവരെ ഈ ആവശ്യത്തോട് അനുകൂലമായി നിലപാടല്ല റെയില്‍വേ ബോര്‍ഡ് കൈക്കൊണ്ടത്.

മഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയമഹാരാഷ്ട്രയില്‍ തീപാറും പ്രചാരണം; മോദിയെ ഇറക്കാന്‍ ബിജെപി, കോണ്‍ഗ്രസിന് സോണിയ

ഇതിനിടയിലാണ് നാലാം പ്ലാറ്റ് ഫോം എന്ന ആവശ്യവും ഉയര്‍ന്നത്. എന്നാല്‍ ബിപിസിഎല്ലിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെയും ഡിപ്പോകളാണ് താവക്കരയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തായുള്ളത്. ഇവ അവിടെ നിന്ന് മാറ്റിയാല്‍ പിറ്റ് ലൈന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ക്ക് സൗകര്യം ലഭിക്കുമെന്ന നിലപാടാണ് റെയില്‍വേ അധികൃതര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്. സമീപ കാലത്തൊന്നും പിറ്റ് ലൈനും നാലാം പ്‌ളാാറ്റ് ഫോമും കണ്ണൂര്‍ റെയില്‍വേ സ് റ്റേഷനില്‍ യാഥാര്‍ഥ്യമാവില്ലെന്ന സൂചനയാണ് ഡിആര്‍എം നല്‍കുന്നത്.

kannur

മെമു സര്‍വിസ് തുടങ്ങുന്നത് സംബന്ധിച്ച് റാക്കിനുവേണ്ടി റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടുന്ന മുറയ്ക്ക് മെമു സര്‍വിസ് തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും ഡിആര്‍എം വ്യക്തമാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുന്നത് സംബന്ധിച്ച് ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ് ഏരിയ, പ്രീപെയ്ഡ് ഓട്ടോ സംവിധാനം, ഭക്ഷണ ശാലകള്‍ എന്നിവയും ഡിആര്‍ എംപരിശോധിച്ചു. സീനിയര്‍ ഡിവിഷന്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ജറിന്‍ പി ആനന്ദും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഡിആര്‍എമ്മിന് നല്‍കി. ചെയര്‍മാന്‍ റഷീദ് കവ്വായി, ഭാരവാഹികളായ പ്രകാശന്‍ കണ്ണാടിവെളിച്ചം, ജി ബാബു, പി രമേശന്‍ ജയകുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

English summary
Construction of 4th platform in Kannur railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X