റോഡുകൾ പുനർനിർമ്മിക്കുമ്പോൾ ഗ്രാമീണ റോഡുകളെയും പരിഗണിക്കണം: ജില്ലാ വികസന സമിതി യോഗം
കണ്ണൂർ: കഴിഞ്ഞ പ്രളയക്കെടുതിയില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് പ്രളയ ദുരിതാശ്വാസഫണ്ട് ഉപയോഗപ്പെടുത്താന്‍ പദ്ധതിയുടെ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. നിലവില്‍ ഈ ഫണ്ട് ടാര്‍ ചെയ്ത റോഡുകളുടെ പുനര്‍നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രളയക്കെടുതിയില്‍ നിരവധി ഗ്രാമീണ റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇവയിൽ പലതും ടാര്‍ ചെയ്യാത്തവയാണ്. നിലവിലെ വ്യവസ്ഥ പ്രകാരം ഈ ഫണ്ട് ഉപയോഗപ്പെടുത്താനും സാധിക്കുന്നില്ല. ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ ബാക്കിയുള്ളവ വേഗത്തില്‍ തീര്പ്പുകല്പ്പിക്കാനും യോഗം നിര്‍ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സബ് കളക്ടര്‍ അറിയിച്ചു. തലശേരി സബ് കളക്ടറുടെ കീഴില്‍ 254 ഉം തളിപ്പറമ്പ് സബ് കളക്ടറുടെ കീഴില്‍ 701 ഉം അപേക്ഷകളാണ് ബാക്കിയുള്ളത്. റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരത ആനുകൂല്യം കുടിശികയായത് ഉടന്‍ വിതരണം ചെയ്യണമെന്ന് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കെ സി ജോസഫ് എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. 2019 ഫെബ്രുവരി മുതലുള്ള ആനൂകൂല്യം കുടിശിക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്റെ വിലത്തകര്‍ച്ചയ്ക്കൊപ്പം ആനൂകൂല്യം മുടങ്ങുമ്പോള്‍ മലയോര മേഖലയില്‍ നിന്നുള്‍പ്പടെ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയിലാകുന്നതെന്നും യോഗം നിരീക്ഷിച്ചു. നഗരസഭകളില്‍ വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായം 2017ന് ശേഷം വിതരണം ചെയ്തിട്ടില്ലെന്നും പ്രശ്നത്തില്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഫണ്ടിന്റെ അപര്യാപ്തതയാണ് വിതരണം മുടങ്ങാന്‍ കാരണമെന്നും ഫണ്ട് ലഭ്യമാകുന്ന മുറക്ക് വിതരണം പൂര്‍ത്തീകരിക്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു.
കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ എടക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തോടു ചേര്‍ന്ന് നിര്‍മിച്ച ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായി അറിയിച്ചു. കോര്പ്പറേഷന് പരിധിയിലെ എടക്കാട്, ചേലോറ, എളയാവൂര് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി പ്രവര്‍ത്തനം ആറുമണി വരെ ദീര്‍ഘിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വിഷയം കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ച് നടപടി കൈക്കൊള്ളുമെന്ന് സൂപ്രണ്ട് അറിയിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, സി കൃഷ്ണന്, കെ. സി ജോസഫ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്, എഡിഎം ഇ പി മേഴ്സി, മുഖ്യമന്ത്രിയുടെ പ്രതിനിധി വി ബാലന്, മന്ത്രിമാരുടെയും എം പി മാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പു മേധാവികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications