കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡുകൾ പുനർനിർമ്മിക്കുമ്പോൾ ഗ്രാമീണ റോഡുകളെയും പരിഗണിക്കണം: ജില്ലാ വികസന സമിതി യോഗം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കഴിഞ്ഞ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് പ്രളയ ദുരിതാശ്വാസഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യു​ടെ വ്യ​വ​സ്ഥ​യി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം. നി​ല​വി​ല്‍ ഈ ​ഫ​ണ്ട് ടാ​ര്‍ ചെ​യ്ത റോ​ഡു​ക​ളുടെ പു​ന​ര്‍​നി​ര്‍​മാണത്തിന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു എ​ന്നാ​ണ് നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഇവയിൽ പ​ല​തും ടാ​ര്‍ ചെ​യ്യാ​ത്ത​വ​യാ​ണ്. നി​ല​വി​ലെ വ്യ​വ​സ്ഥ പ്ര​കാ​രം ഈ ​ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​ന്നി​ല്ല. ഡാ​റ്റാ ബാ​ങ്കി​ല്‍ തെ​റ്റാ​യി ഉ​ള്‍​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ ബാ​ക്കി​യു​ള്ള​വ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​നും യോ​ഗം നി​ര്‍​ദേശി​ച്ചു.

കൊറോണ ഭീതി: മലയാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു; സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുകൊറോണ ഭീതി: മലയാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു; സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി സ​ബ് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ത​ല​ശേ​രി സ​ബ് ക​ള​ക്ട​റു​ടെ കീ​ഴി​ല്‍ 254 ഉം ​ത​ളി​പ്പ​റ​മ്പ് സ​ബ് ക​ള​ക്ട​റു​ടെ കീ​ഴി​ല്‍ 701 ഉം ​അ​പേ​ക്ഷ​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല​സ്ഥി​ര​ത ആ​നു​കൂ​ല്യം കു​ടി​ശി​ക​യാ​യ​ത് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കെ സി ജോ​സ​ഫ് എം​എ​ല്‍​എ​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 2019 ഫെ​ബ്രു​വ​രി മു​ത​ലു​ള്ള ആ​നൂ​കൂ​ല്യം കു​ടി​ശി​ക ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

kannur-map-

റ​ബ്ബറി​ന്‍റെ വി​ല​ത്ത​ക​ര്‍​ച്ച​യ്ക്കൊ​പ്പം ആ​നൂ​കൂ​ല്യം മു​ട​ങ്ങു​മ്പോ​ള്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ന്നു​ള്‍​പ്പ​ടെ നി​ര​വ​ധി ക​ര്‍​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​തെ​ന്നും യോ​ഗം നി​രീ​ക്ഷി​ച്ചു.​ ന​ഗ​ര​സ​ഭ​ക​ളി​ല്‍ വി​ധ​വ​ക​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള വി​വാഹ ധ​ന​സ​ഹാ​യം 2017ന് ​ശേ​ഷം വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും പ്ര​ശ്‌​ന​ത്തി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് വി​ത​ര​ണം മു​ട​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നും ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് വി​ത​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ട​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന​താ​യി അ​റി​യി​ച്ചു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ട​ക്കാ​ട്, ചേ​ലോ​റ, എ​ള​യാ​വൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഒ​പി പ്ര​വ​ര്‍​ത്ത​നം ആ​റു​മ​ണി വ​രെ ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.

വി​ഷ​യം കൗ​ണ്‍​സി​ല്‍ മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച് ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സി ​കൃ​ഷ്ണ​ന്‍, കെ. സി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ടി വി സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​പ്ര​കാ​ശ​ന്‍, എ​ഡി​എം ഇ പി മേ​ഴ്‌​സി, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി വി ​ബാ​ല​ന്‍, മ​ന്ത്രി​മാ​രു​ടെ​യും എം ​പി മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

English summary
Construction of flood affected roads in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X