കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാർ റിവർ ക്രൂയിസ് പദ്ധതി: മംഗലശേരി ബോട്ടുജെട്ടി നിർമ്മാണം പുനരാരംഭിച്ചു

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: വടക്കെ മലബാറിന്റെ ടൂറിസം ഭൂപടത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധ്യതയുള്ള ടൂറിസം പദ്ധതികളുടെ നിർമ്മാണം സർക്കാർ പുനരാരംഭികുന്നു. ഇതിന്റെ ഭാഗമായി നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പട്ടുവം മംഗലശേരിയിലെ ബോട്ട് ജെട്ടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. മംഗലശ്ശേരി ബോട്ട് റേസ് പവലിയനു സമീപമാണ് ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നത്. നിര്‍ദ്ദിഷ്ട മലനാട് മലബാര്‍ റിവര്‍ ക്രൂയിസം പദ്ധതിയിലാണ് ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നത്. ബോട്ട് ജെട്ടിയുടെ നിര്‍മ്മാണത്തിനു വേണ്ടി 16 ഫില്ലറുകള്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയിതിട്ടുണ്ട്. രണ്ടുമാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

കണ്ണൂരിൽ മൂന്ന് പ്രവാസികൾക്ക് ഉൾപ്പെടെ നാലുപേർക്ക് കൊ വിഡ്: ഒരാൾ മുംബൈയിൽ നിന്നുമെത്തിയ ആൾകണ്ണൂരിൽ മൂന്ന് പ്രവാസികൾക്ക് ഉൾപ്പെടെ നാലുപേർക്ക് കൊ വിഡ്: ഒരാൾ മുംബൈയിൽ നിന്നുമെത്തിയ ആൾ

ഇതിന്റ ഭാഗമായി ടി വി രാജേഷ് എംഎല്‍എ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ ലാന്‍ഡ് നാവിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ ബിജു, അസി. എഞ്ചിനീയര്‍ പി.പി ഷിജി, ഓവര്‍സിയര്‍മാരായ ധന്യ കൊളപ്പറത്ത്, മധുകുമാര്‍ എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു. പട്ടുവം കടവിലും മലനാട് മലബാര്‍ റിവര്‍ ക്രൂയിസം പദ്ധതിയില്‍ ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ ഈ പുഴയോര ഗ്രാമങ്ങള്‍ക്ക് ടൂറിസം വികസന രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും.

 rivercruise

പശ്ചിമഘട്ടത്തില്‍ പൈതല്‍ മലയുടെ പടിഞ്ഞാറെ ചെരുവില്‍ കര്‍ണ്ണാടകയിലെ പാടിനെല്‍കാവ് റിസര്‍വ്വ് വനത്തില്‍ നിന്നും ഉത്ഭവിച്ച് ശാന്തമായി ഒഴുകി അറബിക്കടലില്‍ പതിക്കുന്ന കണ്ണൂര്‍ ജില്ലയിലെ നീളം കൂടിയ നദിയാണ് കുപ്പം-മംഗലശേരി പുഴ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വമ്പിച്ച ജനപങ്കാളിത്തത്തോടെയും കണ്ണൂര്‍ ഡി.ടി.പി.സി.സിയുടെ സഹായത്തോടെയും മലബാര്‍ ജലോത്സവം നടത്തിവരുന്നത് കുപ്പം-മംഗലശേരി പുഴയിലാണ്. കേരള വിനോദ സഞ്ചാര വകുപ്പാണ് മംഗലശേരിയില്‍ വള്ളംകളി പവലിയനും, പുഴയോര പാര്‍ക്കും കഴിഞ്ഞ വര്‍ഷം ഫിബ്രവരിയിലാണ് നിർമ്മിച്ചു നൽകിയത്.

. പദ്ധതിയുടെ ആദ്യഘട്ടമായി സ്വദേശ് ദർശൻ സ്‌കീമിൽ 80.37 കോടി രൂപ കേന്ദ്ര വിനോദസഞ്ചാരവകുപ്പ് അനുവദിച്ചിട്ടുണ്ട്. വളപട്ടണം പുഴയിൽ പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവുവരെയുള്ള മുത്തപ്പൻ ക്രൂസ്, വളപട്ടണത്തുനിന്ന്‌ തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂസ്, പഴയങ്ങാടിമുതൽ കുപ്പംവരെയുള്ള കണ്ടൽ ക്രൂസ് എന്നിവയാണ് ബാക്കി പദ്ധതികൾ. ഈ പദ്ധതിയുടെ ഭാഗമായി വളപട്ടണംമുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ "മുത്തപ്പൻ ആൻഡ്‌ മലബാറി ക്യൂസീൻ ക്രൂസ്' പദ്ധതിയിൽ മലപ്പട്ടം മുനമ്പ് കടവ്, കോവുന്തല എന്നിവിടങ്ങളെ ഉൾപ്പെടുത്തി 3,37,77,000 രൂപയുടെ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.

71 ലക്ഷം രൂപയുടെ രണ്ട് ബോട്ട് ജെട്ടികൾ, നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്കോർട്ട്, കരകൗശല ഉൽപന്നങ്ങളുടെ നിർമാണം തത്സമയം കാണുവാനും ഉൽപന്നങ്ങൾ വാങ്ങാനും ആർട്ടിസൻസ് ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ്‌ യാർഡുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ, സൗരവിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്ക് എന്നിവയാണ് മലപ്പട്ടം മുനമ്പ് കടവിൽ നിർമിക്കുക.

ബോട്ട് ജെട്ടിയുടെ നിർമാണങ്ങൾക്കായി ഉൾനാടൻ ജലഗതാഗതവകുപ്പിനെയും മറ്റു അനുബന്ധ നിർമാണപ്രവർത്തനങ്ങൾക്കായി കേരള ഇലക്ട്രിക്കൽസ് ആൻഡ്‌ അലൈഡ് എൻജിനിയറിങ്‌ ലിമിറ്റഡി (കെൽ) നെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കെല്ലിന്റെ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.

English summary
Construction of River cruism scheme re launches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X