കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലും മരട് ഇഫക്ട്: താഴെ ചൊവ്വയിലെ വൻകിട മാളിന്റെ നിർമ്മാണം കോർപറേഷൻ നിർത്തിവയ്പ്പിച്ചു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിലും മരട് എഫക്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന വൻകിട മാൾ നിർമാണം നിർത്തിവയ്ക്കാൻ കണ്ണൂർ കോർപറേഷൻ നിർദേശം. മരട് ഫ്ളാറ്റ് പൊളിക്ക് ശേഷമാണ് കണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും വൻകിട നിർമാണങ്ങൾക്കെതിരെ കോർപറേഷൻ നടപടി തുടങ്ങിയത്. കോർപറേഷൻ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും തടയുന്നതിനായി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ സുമാ ബാലകൃഷ്ണൻ അറിയിച്ചു.

സിഎഎക്കെതിരെ സ്ത്രീകളും കുട്ടികളും ഒരുമാസമായി തെരുവില്‍; ഷഹീന്‍ ബാഗില്‍ നടപടിക്ക് സാധ്യതസിഎഎക്കെതിരെ സ്ത്രീകളും കുട്ടികളും ഒരുമാസമായി തെരുവില്‍; ഷഹീന്‍ ബാഗില്‍ നടപടിക്ക് സാധ്യത

താഴെ ചൊവ്വയിലെ മാൾ നി​ർ​മാ​ണം കാ​ര​ണം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ൾ വ​റ്റു​ക​യും റോ​ഡ് ഇ​ടി​യു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​രെ​യും മാ​ൾ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇവർക് നൽകിയ പെർ​മി​റ്റ് അ​നു​സ​രി​ച്ചാ​ണോ നി​ർ​മാ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽകും.

constructionkannur11

പെ​ർ​മി​റ്റി​നു വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നി​ർ​മാ​ണം കാ​ര​ണം ഇ​ടി​ഞ്ഞ റോ​ഡി​ന​രി​കി​ൽ താ​ങ്ങു​മ​തി​ൽ നി​ർ​മി​ക്കാ​ൻ ബി​ൽ​ഡേ​ഴ്സി​ന് നി​ർ​ദേ​ശം ന​ല്കി. പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പി​എ​ച്ച്എ​ഡി​യു​ടെ വെ​ള്ളം തു​ട​ർ​ന്നും എ​ത്തി​ക്കും. പ്ര​ദേ​ശ​ത്ത് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രി​ക്കും അ​ടു​ത്ത ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഡെ​പ്യൂ​ട്ടി മേ​യ​ർ പി കെ. രാ​ഗേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, വെ​ള്ളോ​റ രാ​ജ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. ഷ​ഹീ​ദ, എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ഡി ​സാ​ജു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും വീ​ട്ട​മ്മ​മാ​രും പ​ങ്കെ​ടു​ത്തു.ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡി​നു സ​മീ​പ​ത്തെ ഷോ​പ്പിം​ഗ് മാ​ൾ നി​ർ​മാ​ണം സ​മീ​പ​വാ​സി​ക​ൾ​ക്കും വാ​ഹ​ന – കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ദു​രി​ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ– കൂ​ത്തു​പ​റമ്പ് ബൈ​പ്പാ​സി​ൽ താ​ഴെ​ ചൊ​വ്വ– ത​ങ്കേ​ക്കു​ന്ന്– ആ​റ്റ​ട​പ്പ റോ​ഡി​ന് സ​മീ​പ​ത്തെ ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ പ്ര​വൃ​ത്തി​യാ​ണ് ദു​രി​ത​മാ​കു​ന്ന​ത്. മാ​ളി​ന്‍റെ പി​ല്ല​റി​നാ​യി റോ​ഡി​നു തൊ​ട്ടു കു​ഴി കു​ഴി​ച്ച​തോ​ടെ റോ​ഡ് വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. ഇ​ത് റോ​ഡ് ചെ​രി​യാ​നും അ​മ​ർ​ന്നു പോ​കാ​നും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

പി​ല്ല​റി​നാ​യി വ​ലി​യ ആ​ഴ​ത്തി​ൽ കു​ഴി​ കു​ഴി​ച്ച​തോ​ടെ സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലെ കി​ണ​ർ വെ​ള്ളം പൂ​ർ​ണ​മാ​യും വ​ലി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പരിസ്ഥിതി ലോല പ്രദേശമായ കണ്ടൽക്കാട് വനമായിരുന്നു ഒരു കാലത്ത് ഈ പ്രദേശം.

English summary
Construction work of shoping mall stays in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X