കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ത്യ എന്റെ രാജ്യമല്ല... ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐയുടെ പേരില്‍ പോസ്റ്റര്‍, പോലീസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: മലമ്പുഴ ഐടിഐയിലേതിന് സമാനമായ രാജ്യവിരുദ്ധ പോസ്റ്ററുകള്‍ ബ്രണ്ണന്‍ കോളേജിലും പതിച്ചത് വിവാദമാകുന്നു. ഇന്ത്യ എന്റെ രാജ്യമല്ലെന്നു തുടങ്ങുന്ന പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സംഭവത്തില്‍ ധര്‍മ്മടം പോലീസ് കേസെടുത്തു. ബ്രണ്ണന്‍ കോളേജില്‍ എസ്.എഫ്.ഐയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അന്വേഷണത്തിന് ശേഷം മാത്രമേ പോസ്റ്ററൊട്ടിച്ചത് ആരാണെന്ന് വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. നേരത്തെ മലമ്പുഴ ഐ.ടി.ഐയിലെ പോസ്റ്റര്‍ വിവാദത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

1

ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പോസ്റ്റര്‍ പതിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. ഉച്ചയോടെ പോലീസെത്തിയാണ് പോസ്റ്റര്‍ നീക്കം ചെയ്തത്. പോസ്റ്ററില്‍ എസ്.എഫ്.ഐ എന്ന് എഴുതിയിട്ടുണ്ട്. എസ്.എഫ്.ഐക്ക് പോസ്റ്ററുമായി ബന്ധമില്ലെന്നാണ് ഇതുസംബന്ധിച്ച് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

മലമ്പുഴ ഐ.ടി.ഐയില്‍ സമാന പോസ്റ്റര്‍ ഒട്ടിച്ചതിന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സുജിത്, പ്രസിഡന്റ് ജിതിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചെന്ന എ.ബി.വി.പിയുടെ പരാതിയിലാണ് കേസെടുത്തത്. ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ചെന്നും എ.ബി.വി.പി നല്‍കിയ പരാതിയില്‍ പറയുന്നു.

ബ്രണ്ണന്‍ കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് രാജ്യദ്രോഹപരമായ പോസ്റ്റര്‍ പതിച്ചെതെന്ന നിലപാടിലാണ് എ.ബി.വി.പി. എസ്എഫ്‌ഐയിലെ നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പൊലിസ് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

English summary
contreversial poster in brennen college police register case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X